എൻ്റെ കള്ളത്തടിയൻ ENTE KALLATHADIYAN
മരണം അടുത്തു എന്നറിയുമ്പോൾ എന്താണ് നമുക്ക് തോന്നുക. അടുത്തെത്തുവാൻ കൊതിക്കുന്ന മരണത്തെ പരമാവധി അകറ്റി നിർത്തണം എന്നാകും എല്ലാവരും ആഗ്രഹിക്കുക. എനിക്കും അതുറപ്പുണ്ട്. അവനും അങ്ങനെ അല്ലെ വിചാരിച്ചിരിക്കുക. അറിയില്ല. എനിക്ക് ഇന്നും അതിനൊരു ഉത്തരമില്ല.. ............................ ഇന്നലെയാണ് രമണി ടീച്ചർ പറഞ്ഞത് "നീ അവധിയിൽ ആയിരുന്നത് കൊണ്ട് ഒന്നും അറിഞ്ഞു കാണില്ലല്ലോ.." അല്ലെങ്കിലും അറിയുവാൻ മാത്രം എന്താകും ഈ പത്തു ദിവസ്സത്തിൽ സംഭവിച്ചിട്ടുണ്ടാകുക. ഞാൻ അങ്ങനെയാണ് ചിന്തിച്ചത്. സിറ്റിയിൽ നിന്നും ഒത്തിരി അകലെത്തിൽ ഈ കുഗ്രാമത്തിൽ ഒരു ജോലി കിട്ടിയപ്പോൾ 'വേണ്ട' എന്ന് മനസ്സു പലവട്ടം പറഞ്ഞതാണ്. പിന്നെ തോന്നി "എൻ്റെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഒരു മാറ്റം ആവശ്യമാണ്. ഇത്രയും നാൾ പഠനവും ജീവിതവും എല്ലാം സിറ്റിയിൽ തന്നെ ആയിരുന്നല്ലോ. നന്മകൾ മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു ഗ്രാമത്തിലേക്ക് ദൈവം പറഞ്ഞയക്കുമ്പോൾ അതിനു എന്തെങ്കിലും കാരണം കാണും." അങ്ങനെ ഞാൻ ഈ ഗ്രാമത്തിലെത്തി. പലപ്പോഴും തോന്നിയിട്ടുണ്ട് സിറ്റിയിലെ കുട്ടികളെ പോലെ അല്ല ഈ ഗ്രാമത്തിലെ കുട്ടികൾ എന്ന്. സ്നേഹിക്കുവാൻ മാത്രമേ അ...