വീണ്ടും വസന്തം (VEENDUM VASANTHAM)
"അമ്മ എല്ലാം മറക്കണം. എല്ലാം നല്ലതിന് മാത്രമാണെന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നൂ. അച്ഛൻ ഇപ്പോൾ ഒത്തിരി സന്തോഷിക്കുന്നുണ്ടാകും. അമ്മയ്ക്ക് സമ്മതമാണെന്ന് എനിക്കറിയാം. അമ്മയെ ഇവിടെ ഒറ്റയ്ക്കാക്കി പോകുവാൻ എനിക്കാവില്ല. ഈ നാടു വിട്ടു അമ്മ എൻ്റെ കൂടെ വരുവാൻ തയ്യാറായത് ഒത്തിരി വിഷമിച്ചിട്ടാണെന്നു0 എനിക്കറിയാം. എൻ്റെ അമ്മയെ മനസ്സിലാക്കുവാൻ എനിക്ക് കഴിയില്ലേ." മീനുവിനോട് എന്തു പറയണം എന്ന് എനിക്കറിയില്ല. നഷ്ടപ്പെട്ടു പോയ ജീവിതവും ദുഃഖങ്ങളും അത് തിരിച്ചു പിടിക്കുവാൻ എനിക്ക് ഇനി ആകുമോ. എന്നെ ഞാനായി അടച്ചിട്ട ഈ ചില്ലു കൊട്ടാരത്തിൽ നിന്നും എനിക്ക് ഇനി ഒരു മോചനം ഞാൻ ആഗ്രഹിക്കുന്നുണ്ടോ..? ഒരു മകൾ എന്നതിലുപരി അവൾ എനിക്കെന്നും നല്ലൊരു സുഹൃത്ത് കൂടിയായിരുന്നല്ലോ.. ഞാൻ ലക്ഷ്മി. എല്ലാവരുടെയും പൂച്ചക്കുട്ടി. അതായിരുന്നൂ കലാലയ ദിനങ്ങളിൽ എനിക്ക് ചാർത്തി കിട്ടിയ നാമധേയം. ഒരു ഉറുമ്പിനെപ്പോലും നോവിക്കാതെയുള്ള എൻ്റെ നടത്തമാണ് ആ പേരിടലിനു ഇടയാക്കിയത്. ജീവിതത്തിൽ ഞാൻ ഒത്തിരി സന്തോഷിച്ചത് ആ ദിവസ്സങ്ങളിൽ ആയിരുന്നു. എത്ര വേഗമാണ് ആ കാലം കടന്നു പോയത്. ആ കാലങ്ങളിൽ ഒന്നിനും വാശി പിടിച്ചു എനിക്ക്...