Onam 2025 THIRD

                                                                         നമസ്കാരം

എല്ലാവർക്കും സമ്പൽസമൃദ്ധിയുo  ഐശ്വര്യവും  സന്തോഷവും നിറഞ്ഞു നിൽക്കുന്ന  പോന്നോണാശംസകൾ നേരുന്നൂ. നിങ്ങൾക്കൊപ്പാം ഞാൻ നിങ്ങളുടെ സ്വന്തം സുജ അഗസ്റ്റിൻ 

                                  ഞാൻ നിങ്ങളുടെ സ്വന്തം ജാസ്‌മിൻ      

St. Sebastian's Church, Ulsoor-Indiranagar, നടത്തുന്ന നമ്മുടെ സ്വന്തം  ഓണാഘോഷത്തിലേയ്ക്ക് ഏല്ലാവരേയും ഞങ്ങൾ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നൂ. 

നമ്മുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന ഒരു ദേവാലയത്തിനു വേണ്ടിയുള്ള സ്ഥലം സ്വന്തമാക്കിയതിന് ശേഷം നമ്മൾ  ഒത്തൊരുമയോടെ ഒരേ മനസ്സോടെ നടത്തുന്ന രണ്ടാമത്തെ  ഓണാഘോഷത്തിലേക്ക് എല്ലാവരെയും ഒരിക്കൽ കൂടെ സ്വാഗതം ചെയ്യുന്നൂ. 

On behalf of the entire organizing team,
it is our greatest pleasure to extend a heartfelt welcome to one and all.
Your presence today weaves the fabric of community —
Pookkalam of smiles, voices, and memories

എന്തെങ്കിലും  കുറവുകൾ ഉണ്ടെങ്കിൽ സാദരം ക്ഷമിക്കുമല്ലോ...  

ഓണം എന്ന് പറയുമ്പോൾ ആദ്യമായി എൻ്റെ  മനസ്സിലേക്ക് ഓടി വരുന്നത്   കുട്ടിക്കാലത്തെ ഓണാഘോഷ ഓർമ്മകൾ ആണ്. ജാതിമത ഭേദമില്ലാതെ നമ്മൾ മലയാളികൾ സ്വന്തമെന്നു കരുതുന്ന ആഘോഷം. ഓണം സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമാണ്. അപ്പോൾ ഒത്തൊരുമിച്ചു നമുക്ക് നമ്മുടെ ആഘോഷങ്ങളിലേക്കു കടന്നാലോ.. 

പ്രാർത്ഥനാഗാനത്തോടെ നമുക്ക് നമ്മുടെ കാര്യപരിപാടിയിലേക്കു കടക്കാം. പ്രാർത്ഥനാഗാനം ആലപിക്കുന്നതിനായി ഷെറിൻ റോബിനെയും ജോസഫ് ചേട്ടനെയും വേദിയിലേക്ക് ക്ഷണിക്കുന്നൂ 

നമ്മുടെ പള്ളിയുടെ എല്ലാ പരിപാടികളിലും കരുത്തായി നമ്മുടെ കൂടെ എന്നും നിൽക്കുന്നത് നമ്മുടെ വികാരിയച്ചൻ ആണ്. ഐശ്വര്യം തുളുമ്പി നിൽക്കുന്ന ഈ ദീപം തെളിയിക്കുന്നതിനായി നമ്മുടെ പ്രീയപ്പെട്ട ഷിജോ അച്ഛനെയും നമ്മുടെ പ്രീയപ്പെട്ട ജേക്കബ്  ചേട്ടനെയും  നമ്മുടെ ഓണാഘോഷത്തിന് ചുക്കാൻ പിടിക്കുന്ന എല്ലാ കമ്മിറ്റി അംഗങ്ങളെയും സാദരം വേദിയിലേക്ക് ക്ഷണിക്കുന്നൂ.  

"Let us begin this auspicious day with light —
Not merely to chase away darkness,
But to awaken the brilliance of culture, knowledge, and unity."

ഓണത്തിൻ്റെ സന്ദേശം നൽകുന്നതിനായി ഷിജോ അച്ഛനെ ക്ഷണിക്കുന്നൂ.

അച്ഛൻ്റെ നല്ല വാക്കുകൾക്കും ആശംസകൾക്കും നന്ദി. ഒപ്പം എല്ലാ കമ്മിറ്റി അംഗങ്ങൾക്കും നിങ്ങൾ ഓരോരുത്തരുടെയും പേരിൽ ഹൃദയം നിറഞ്ഞ  നന്ദി രേഖപ്പെടുത്തുന്നൂ.

നമ്മൾ എല്ലാവരും കാത്തിരുന്നത് പോലെ നമ്മുടെ പള്ളി പണിയുന്നതിനാവശ്യമായ സ്ഥലം നമുക്ക് നേടുവാൻ സാധിച്ചത് നമ്മൾ ഒന്നുചേർന്ന് നടത്തിയ പലവിധത്തിലുള്ള ഫണ്ട് സമാഹരണ പ്രവർത്തനങ്ങൾ വഴിയായിരുന്നല്ലോ. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് raffle ടിക്കറ്റ്സ് വഴിയുള്ള പണസമാഹരണം ആയിരുന്നൂ. അപ്പോൾ ഇനി നമുക്ക് നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാനദാന ചടങ്ങിലേക്ക് കടക്കാം. 

സമ്മാനദാനം നിർവ്വഹിക്കുന്നത് നമ്മുടെ പ്രീയപ്പെട്ട ഷിജോ അച്ഛനും ജേക്കബ് ചേട്ടനും ചേർന്നാണ്. 


ഈ അവസരത്തിൽ ഈ പണസമാഹരണ സംരംഭത്തിൻ്റെ ഭാഗമായ എല്ലാവരെയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നൂ. തുടർന്നും പള്ളിപണിയോട് ബന്ധപ്പെട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിദ്ധ്യ  സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു. 

                                                               സ്പോർട്സ് (1.15 HOURS)

"Let us now open the golden doors of tradition,
and invite the music, rhythm, and colors of Kerala to take center stage."

Ladies and gentlemen, boys and girls,
As golden blooms of Kanikonna sway gently in the breeze,
And the scent of fresh flowers fills the August air,
We welcome you to a land awakened in celebration —
A land where joy returns with King Mahabali’s promise

ഇനി ഇപ്പോൾ നമ്മൾ എല്ലാവരും ആവേശത്തോടെ കാത്തിരുന്ന ആ നിമിഷം ആണ്. ആർക്കെങ്കിലും പറയാമോ.. എന്താ അതെന്നു. അതേ, നമ്മുടെ ഓണാഘോഷത്തെക്കുറിച്ചു അറിഞ്ഞു അങ്ങു പാതാളത്തിൽ നിന്നും അദ്ദേഹം എത്തിയിട്ടുണ്ട്. കൊച്ചു കൂട്ടുകാരെ ഒന്ന് പറഞ്ഞെ, ആരാണ് നിങ്ങളെ കാണുവാൻ വരുന്നത്. അതെ, മാവേലി തമ്പുരാൻ. എല്ലാവരും കൈയ്യടിച്ചു ആർപ്പു വിളിച്ചു അദ്ദേഹത്തെ സ്വാഗതം ചെയ്തേ. 

ആർപ്പോ ഇർറോ .... ആർപ്പോ ഇർറോ 

നമ്മളോട് രണ്ടുവാക്ക് സംസാരിക്കുന്നതിനായി മാവേലി തമ്പുരാനെ ക്ഷണിക്കുന്നൂ. 

മാവേലി തമ്പുരാന് നിങ്ങൾ ഓരോരുത്തരുടെയും പേരിൽ നന്ദി രേഖപ്പെടുത്തുന്നൂ. 

1, ഇനി ഇപ്പോൾ നമുക്കൊരു തട്ടുപൊളിപ്പൻ സിനിമാറ്റിക് ഡാൻസ് കണ്ടാലോ. സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട സിയയെയും  കൂട്ടുകാരെയും.

എന്താ കൂട്ടുകാരെ നിങ്ങൾക്കെല്ലാം സിനിമാറ്റിക് ഡാൻസ് ഇഷ്ടമായോ. എന്നാൽ നല്ലൊരു കൈയ്യടി കൊടുക്കൂ. 

2, ഇനി ഇപ്പോൾ നമ്മുക്ക് സ്വാഗതം ചെയ്യാം നമ്മുടെ മാതൃവേദിയിലെ അമ്മമാരെ...

3, ഇനി ഇപ്പോൾ നമുക്കൊരു തട്ടുപൊളിപ്പൻ പാട്ടു കേട്ടാലോ. ഇതാ വരുന്നൂ നമ്മുടെ കുഞ്ഞു കൂട്ടുകാരി  റിഡ സ്റ്റാൻലി 

എല്ലാവർക്കും പാട്ട് ഇഷ്ടമായില്ലേ. നല്ലൊരു കൈയ്യടി കൊടുത്തേ..

4, ഓണമായാൽ ഒരു ഓളമൊക്കെ വേണം. ഓളം ഉണ്ടാക്കുവാൻ കുഞ്ഞു കൂട്ടുകാർ തന്നെ വേണം. അപ്പോൾ ഒരു ആക്ഷൻ സോങ് ആയാലോ. ഇതാ വരുന്നു നമ്മുടെ കുഞ്ഞു കൂട്ടുകാർ. ACTION SONG by Angel Kids.

എല്ലാവരും നന്നായൊന്നു കൈയടിച്ചേ......

5, അടുത്തതായി നമ്മെ തേടി എത്തുന്നത് നമ്മുടെ യുവ സുഹൃത്തുക്കൾ ആണ്.  ഇതാ വരുന്നൂ ഒരു തട്ടുപൊളിപ്പൻ നൃത്തവുമായി നമ്മുടെ യുവ സുഹൃത്തുക്കൾ. സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട നതാഷായേയും മൃദുവിനെയും.

എത്ര നന്നായാണ് അവർ നൃത്തം അവതരിപ്പിച്ചത്. നല്ലൊരു ആർപ്പുവിളി ആയിക്കോട്ടെ..

6, ഇനി ഇപ്പോൾ നമുക്കൊരു തട്ടുപൊളിപ്പൻ പാട്ടു കേട്ടാലോ. ഇതാ വരുന്നൂ നമ്മുടെ കുഞ്ഞു കൂട്ടുകാരൻ സ്റ്റെഫാനോ ഷൈൻ. 

എല്ലാവർക്കും പാട്ട് ഇഷ്ടമായില്ലേ. നല്ലൊരു കൈയ്യടി കൊടുത്തേ..

7, ഇനി ഒരു സിനിമാറ്റിക് ഡാൻസ് കണ്ടാലോ. സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട റോയ് സിസ്റ്റേഴ്സിനെ, AINGEL AND CERIN ROY.

എന്താ കൂട്ടുകാരെ നിങ്ങൾക്കെല്ലാം സിനിമാറ്റിക് ഡാൻസ് ഇഷ്ടമായോ. എന്നാൽ നല്ലൊരു കൈയ്യടി കൊടുക്കൂ. 

8, ഇനി ഒരു ഗാനം ആയാലോ, ദാ വരുന്നൂ നമ്മുടെ പ്രീയപ്പെട്ട ഷെറിൻ റോബിൻ  അതിമനോഹരമായ ഒരു ഗാനവുമായി. ഒന്ന് കൈയ്യടിച്ചു അവരെ സ്വീകരിച്ചേ. 

പാടുവാൻ ഉള്ള കഴിവ് ദൈവദാനം ആണ്. നല്ലൊരു കൈയ്യടി കൊടുത്തേ..

9, എല്ലാവരും ക്ഷീണിച്ചോ, എന്തോ.. ഉറക്കെ പറഞ്ഞേ.. ഇനി നമുക്ക് സ്വാഗതം ചെയ്യാം ജോസഫ് ചേട്ടനെ മനോഹരമായ ഒരു ഗാനം ആലപിക്കുന്നതിനായി. 

എന്താ ആരും കൈയ്യടിക്കാത്തത്, ശബ്ദം പോരാ കേട്ടോ.. ഉറക്കെ വേണം. ഇനിയും ശബ്ദം പോരാ. ഉറക്കെ.. ഉറക്കെ കൈയ്യടിക്കൂ.  

10, കൊച്ചുകൂട്ടുകാരില്ലാതെ എന്ത് ഓണാഘോഷം. നിങ്ങൾക്കായി നല്ലൊരു നൃത്തവുമായി  എത്തുന്നൂ നമ്മുടെ കൊച്ചു കൂട്ടുകാരി നഥാനിയായും അവളുടെ സഹോദരൻ യുഹാനും. 

എത്ര രസമായിട്ടാണ് നമ്മുടെ കൊച്ചുകൂട്ടുകാർ നൃത്തം അവതരിപ്പിച്ചത്.  എല്ലാവരും ഒന്ന് കയ്യടിച്ചേ നമ്മുടെ കൊച്ചുകൂട്ടുകാർക്കായി . 

11, ഇന്നത്തെ പരിപാടിക്ക് നിറവും ഊർജ്ജവും ചേർക്കാൻ ഒരുമിച്ചെത്തുന്നുണ്ട് നമ്മുടെ പ്രീയപ്പെട്ട ആൻസില ബേസിലും കൂട്ടുകാരും ഒരു നൃത്തം അവതരിപ്പിക്കുവാൻ. ചുണ്ടുകൾ ചിരിയോടെ തുറക്കട്ടെ, കരങ്ങൾ ചേർത്തു പ്രശംസിക്കട്ടെ – നമ്മുടെ കൊച്ചു കലാകാരികൾ  ഇനി വേദി ഏറ്റെടുക്കട്ടെ!

എത്ര രസമായിട്ടാണ് നമ്മുടെ കൊച്ചുകൂട്ടുകാർ നൃത്തം അവതരിപ്പിച്ചത്.  എല്ലാവരും ഒന്ന് കയ്യടിച്ചേ നമ്മുടെ കൊച്ചുമിടുക്കികൾക്കായി. 

12, ഓണമായാൽ ഓണപ്പാട്ടു വേണം. പിന്നെ പൂവിളികളും വേണം. നമ്മുടെ പള്ളിയുടെ എല്ലാ സംഘടന പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്ന പിതൃവേദി അവതരിപ്പിക്കുന്ന വഞ്ചിപ്പാട്ട് ആണ് അടുത്തത്. സ്വാഗതം ചെയ്യാം ജോസഫ് ചേട്ടനെയും സംഘത്തെയും 

എല്ലാവരും ഒരു ആർപ്പോ വിളിച്ചേ..

13, ഇനി ഇപ്പോൾ പാട്ടു കേട്ടാലോ കേട്ടാലോ. വിളിക്കാം Anlin Basil നെ 

എത്ര നന്നായാണ് അവൻ പാട്ടു പാടിയത് ... WOW

14, ഇനി ഇപ്പോൾ നമുക്കൊരു തട്ടുപൊളിപ്പൻ പാട്ടു കേട്ടാലോ. ഇതാ വരുന്നൂ നമ്മുടെ കുഞ്ഞു കൂട്ടുകാരി  ജോഹാന്ന സെബിൻ. 

എല്ലാവർക്കും പാട്ട് ഇഷ്ടമായില്ലേ. നല്ലൊരു കൈയ്യടി കൊടുത്തേ..

15, എല്ലാവർക്കും കഥകൾ കേൾക്കുവാൻ ഇഷ്ടമല്ലേ. അപ്പോൾ ഇനി നല്ലൊരു കഥ കേട്ടാലോ. ഇതാ വരുന്നു നമ്മുടെ കൊച്ചു കൂട്ടുകാരൻ ജയ്‌സോ ജോമറ്റ്.

എല്ലാവരും ഒരു ആർപ്പോ വിളിച്ചേ.. എത്ര രസമായിട്ടാണ് നമ്മുടെ കൊച്ചുകൂട്ടുകാരൻ കഥ  പറഞ്ഞത്.  എല്ലാവരും ഒന്ന് കയ്യടിച്ചേ നമ്മുടെ കൊച്ചുമിടുക്കനായി. 

                                                                      ഓണസദ്യ 

ഓണമായാൽ ഓണക്കോടി വേണം. പിന്നെ ഓണസദ്യ വേണം. ഇനി നമുക്ക്  നല്ലൊരു സദ്യ ഉണ്ടാലോ. 

                                         Malayali Manga and Purusha Kesari Competition 

ഇനി ഇപ്പോൾ നമ്മൾ എല്ലാവരും ആവേശത്തോടെ കാത്തിരുന്ന ആ നിമിഷം ആണ്. ആർക്കെങ്കിലും പറയാമോ.. എന്താ അതെന്നു. അതേ, നമ്മുടെ ഓണാഘോഷത്തെ ഉത്സവമാക്കുവാൻ നമ്മുടെ നാടൻ പയ്യൻമ്മാരും മങ്കകളും തയ്യാറായി എത്തിയിട്ടുണ്ട്.  എല്ലാവരും കൈയ്യടിച്ചു ആർപ്പു വിളിച്ചു അവരെ  സ്വാഗതം ചെയ്തേ.  ആർപ്പോ ഇർറോ .... ആർപ്പോ ഇർറോ

ആർപ്പു വിളികളോടെ നമുക്ക് അവരെ ഓരോരുത്തരെ ആയി സ്വീകരിക്കാം.. 

എന്താ ആരും കൈയ്യടിക്കാത്തത്, ശബ്ദം പോരാ കേട്ടോ.. ഉറക്കെ വേണം. ഇനിയും ശബ്ദം പോരാ. ഉറക്കെ.. ഉറക്കെ കൈയ്യടിക്കൂ. 

മാർക്കിടുന്നതിനായി ജിജി ചേച്ചിയെയും നാൻസി ചേച്ചിയെയും വേദിയിലേക്ക് ക്ഷണിക്കുന്നൂ 

                                            Malayali Manga Participants 

1, Sumi Jomat

2, Ancy James

3, Suja Augustine 

4, Sherin Robin

5, Swapna C Thomas

6, Deepa Mathai

7, Tintumol

8, Jasmine Justine

9, Dr Tintu Sebi

10, Tina Saibi

11, Joann


                                                    Purusha Kesari Participants 

1, Arun Baby

2, Lalu Joy

3, Jomat 

4, Basil

5, Joby Thomas

6, Jose Cherian

7, Jaison

8, Jophin P

9, Sheen Mathew 

10, Anup P Lawrence 

11, Roy Thomas

12, Saibi

വാശിയേറിയ ഈ മത്സരങ്ങളുടെ ഫലം ഉടൻ തന്നെ അറിയിക്കുന്നതാണ്  

                                                                PRIZE DISTRIBUTION 

എത്ര ആവേശത്തോടെയാണ് നമ്മൾ എല്ലാവരും ഓണത്തോടനുബന്ധിച്ചുള്ള മത്സരങ്ങളിൽ പങ്കെടുത്തത്. അപ്പോൾ എല്ലാവർക്കും സമ്മാനങ്ങൾ വേണ്ടേ. സമ്മാനദാനത്തിനായി അച്ഛനെ വേദിയിലേക്ക് ക്ഷണിക്കുന്നൂ.

                                                                           ഗാനമേള 

ഇനി നമ്മുടെ ഗാനമേള ഇവിടെ തുടങ്ങുകയാണ്...  കൊയർ ടീം 

ഓണമായാൽ ഓണപ്പാട്ടു വേണം. പിന്നെ പൂവിളികളും വേണം. എന്നും ഹൃദയഹാരിയായ ഗാനങ്ങൾ നമുക്കായി പള്ളിയിൽ പകർന്നുകൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം പള്ളി കോയർ  ടീമിനെ നമുക്ക് സ്വാഗതം ചെയ്യാം നല്ല പാട്ടുകൾ പാടുവാൻ. ഏതാണ് ആ ഗാനം എന്നല്ലേ, നിങ്ങൾ കേട്ടോളൂ.  ഈ സമയം നല്ല ഗാനങ്ങളുമായി നമുക്കൊപ്പം തുടരുന്നൂ ബെൻസനും സംഘവും. 

Songs are where memories rest —
now let a melody rise, like the scent of sandalwood,
soothing, familiar, and eternal."



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ