അമ്മായിഅമ്മ നല്കിയ സമ്മാനം AMMAYIAMMA NALKIYA SAMMANAM, KZ, E, A, N, SXC, K, NL, AP, QL, NA, LF, P, G, EK
"എന്താടാ നിനക്കൊരു വിഷമം പോലെ.." "ഏയ്.. ഒന്നൂല്ല.." "ഇല്ല, എന്തോ ഒരു പ്രശ്‌നം ഉണ്ട്. നിനക്ക് അത് എന്നോട് പറഞ്ഞൂടെ.." "നീ ഒന്ന് വെറുതെ ഇരിക്കൂ നീതു. ഒന്നുമില്ല എന്ന് പറഞ്ഞില്ലേ. എത്ര പറഞ്ഞാലും മനസ്സിലാകില്ല എന്ന് വച്ചാൽ." ഞാൻ ഒന്ന് പേടിച്ചൂ. ആദ്യമായാണ് അവൻ എന്നോട് ഇങ്ങനെ ദേഷ്യപെടുന്നത്. പിന്നെ ഞാൻ ഒന്നും പറയുവാൻ പോയില്ല. "ആ ശരി, ഇനി ഞാൻ ഒന്നും പറയുന്നില്ല. ക്ലാസ്സു തുടങ്ങുവാൻ സമയം ആയി. വാ നമുക്ക് പോകാം.." ക്ലാസ്സിൽ കയറിയിട്ടും മനസ്സിൽ മൊത്തം വിനുവായിരുന്നൂ. അവൻ ഇങ്ങനെ ആയിരുന്നില്ല. പെട്ടെന്ന് എന്താണ് അവനു പറ്റിയത്? ഒരാഴ്ചയായി അവൻ തീരെ ഒന്നിലും ശ്രദ്ധ ഇല്ലാതെ ആയിട്ട്. ഏതായാലും പതുക്കെ കാര്യങ്ങൾ മനസ്സിലാക്കാം. അതാണ് നല്ലത്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ പരിചയപെട്ടത്, ബിരുദത്തിനു ഈ കോളേജിൽ ചേർന്നപ്പോൾ. ഒരേ ക്ലാസ്സിൽ ഒരുമിച്ചിരുന്നു ഒരു വർഷം കഴിഞ്ഞപ്പോഴേക്കും സൗഹൃദം എന്നതിന് അപ്പുറത്തേയ്ക്ക് ഞങ്ങളുടെ ബന്ധം വളർന്നൂ. വീട്ടിൽ പറഞ്ഞപ്പോൾ രണ്ടു വീട്ടുകാർക്കും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ബിരുദം കഴിഞ്ഞാൽ വിനു അച്ഛൻ്റെ വ്യാപാരം ഏറ്റെടുക്കും. പിന്ന...