AMMA MATHRAM അമ്മ മാത്രം, E, N, A, P, K, EK, KZ, SXC, G
"എൻ്റെ അമ്മേ, ഇനി ഒരിക്കലും ഈ നടയിൽ ഞാൻ വരില്ല. എനിക്ക് നീ തന്ന കഷ്ടപ്പാടുകൾക്കൊന്നും ഇതുവരെ ഞാൻ നിന്നെ കുറ്റപെടുത്തിയിട്ടില്ല. ഈ ജന്മത്തിൽ എത്ര ഞാൻ സഹിച്ചൂ. എപ്പോഴെങ്കിലും ഞാൻ വന്നു പരാതി പറഞ്ഞിട്ടുണ്ടോ. കണ്ണീർ പൊഴിക്കുമ്പോഴും ഈ നടയിൽ വന്നു ഞാൻ പ്രാർത്ഥിച്ചിട്ടേ ഉള്ളൂ. തന്ന സഹനങ്ങൾ ഒക്കെയും കൈയ്യും നീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ. പക്ഷേ ഇതു ഞാൻ ക്ഷമിക്കില്ല. ഇതു ഒരമ്മയുടെ കണ്ണുനീരാണ്, അത് ഈ കാൽനടയിൽ ഞാൻ വയ്ക്കുന്നൂ. നീയും ഒരമ്മയാണ്. എൻ്റെ സങ്കടം നിനക്കേ മനസ്സിലാകൂ. ഇനി ഞാൻ ഈ നടയിൽ വരില്ല എനിക്ക് നീ മറുപടി തരാതെ." കണ്ണുകൾ തുടച്ചു മാതാവിൻ്റെ രൂപത്തിനടുത്തു നിന്നും ഞാൻ ആശുപത്രിയിലേക്ക് നടന്നൂ. ഇനി എന്ത് ചെയ്യണം എന്നറിയില്ല.... ജീവിക്കണോ അതോ മരിക്കണോ... അല്ലെങ്കിൽ തന്നെ ഇനി ആർക്ക് വേണ്ടിയാണ് ഞാൻ ജീവിക്കേണ്ടത്? കല്യാണം കഴിഞ്ഞു ഒത്തിരി സന്തോഷത്തോടെയാണ് ഞാൻ ആ വീട്ടിലേക്കു കയറി ചെന്നത്. രണ്ടാനമ്മയുടെ ചവിട്ടും കുത്തും ഏറ്റു ജീവിതം മടുത്തിരുന്നൂ. നന്നേ ചെറുപ്പത്തിലേ പെറ്റമ്മ പോയി, ദൈവസന്നിധിയിലേയ്ക്ക്. പിന്നെയുള്ള ജീവിതം അത് കഷ്ടപ്പാടുകൾ മാത്രം നിറഞ്ഞതായിരുന്...