ഒരു സ്റ്റെതസ്കോപ്പ് ORU STETHOSCOPE, N, A, FB, E, K, SXC, EK, KZ, AP, G, NA, LF
"മോളെ നീ നന്നായി പഠിക്കുന്നുണ്ടോ..?" ഈ അമ്മയ്ക്ക് വേറെ പണിയൊന്നും ഇല്ല. ആഴ്ചയിൽ ഒരിക്കലാണ് കോൺവെന്റിലേക്കു ഫോൺ വിളിക്കുന്നത്. അപ്പോഴും ചോദിക്കുവാൻ ഇതേ ഉള്ളോ, ആവോ.. "നീ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടോ..?" ബെസ്ററ്, അടുത്ത ചോദ്യം. അമ്മയ്ക്ക് ആകെ അറിയേണ്ട രണ്ടു കാര്യങ്ങൾ. അതിനപ്പുറം അമ്മ ഒന്നും ചോദിക്കാറില്ല. ഇവിടെ ആണെങ്കിൽ എൻ്റെ അവസ്ഥ തീരെ മോശം ആണ്. ചക്കയുടെ കാലമായതു കൊണ്ട്, ഉച്ചയ്ക്ക് ചക്ക കറി, വൈകീട്ട് ചക്ക പൊരിച്ചത്. അങ്ങനെ ഭക്ഷണം കിട്ടുന്നുണ്ട്. ആകെയുള്ള അഞ്ചു മിനിറ്റിൽ അമ്മ എന്തൊക്കെയോ ചോദിച്ചു. അമ്മ എന്നും അങ്ങനെ ആണ്. വെള്ളിയാഴ്ച വൈകീട്ടു വിളിക്കും, കുറച്ചു വിശേഷം ചോദിക്കും. ഫോൺ വിളിക്കുന്നതിൽ കൂടെ പിശുക്കി ആണ്. വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുമ്പോൾ ഹോസ്റ്റലിൽ നിന്നും കൂടെ കൊണ്ട് പോയി നിറുത്തും. കൂടെ ഉള്ള കൂട്ടുകാരികൾ ഒക്കെ വലിയ വീട്ടിലെ ആണ്. ആഴ്ചയിൽ ഒരിക്കൽ അവരുടെ വീടുകളിൽ നിന്നൊക്കെ ആളുകൾ വരും. എന്ത് മാത്രം സാധനങ്ങൾ ആണ് അവർ കൊണ്ട് വരുന്നത്. വസ്ത്രങ്ങൾ എന്ന് പറഞ്ഞാൽ അവർക്കില്ലാത്ത ഒന്നും ഇല്ല. എല്ലാം മുന്തിയ തരം. ഞാൻ മാത്രം ഇങ്ങനെ. അമ...