അമ്മിച്ചി AMMICHI, E, A, FB, N, K, G, SXC, LF, AP, KZ
"അമ്മിച്ചി പോകേണ്ട, ഞങ്ങൾ നോക്കിക്കൊള്ളാം അമ്മച്ചിയെ.." ജോമോനും ജാക്സണും എന്നെ തടഞ്ഞു. അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. കൊച്ചുമക്കളാണ് തടയുന്നത്, സ്വന്തം മകൻ ഒന്നും മിണ്ടുന്നില്ല. എത്ര കഷ്ടപ്പെട്ടാണ് രണ്ടെണ്ണത്തിനെ വളർത്തി വലുതാക്കിയത്. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അവനും അവൾക്കും വേണ്ടി ഉറങ്ങാതെ എത്രയോ രാത്രികളിൽ ഇരുന്നൂ. എന്നിട്ടും... അതെല്ലാം അവർ മറന്നിരിക്കുന്നൂ.. കല്യാണം കഴിഞ്ഞു രണ്ടെണ്ണത്തിനെ തന്നിട്ട് അതിയാൻ പോയി. അപകടമരണം ആയിരുന്നൂ. സെക്യൂരിറ്റി പണി ആയിരുന്നൂ പുള്ളിക്ക്. വെളുപ്പിന് തിരിച്ചു വരുമ്പോൾ വഴിയിൽ പൊട്ടി കിടന്ന കമ്പിയിൽ തട്ടി മരണം. അന്ന് സമ്പാദ്യം എന്ന് പറയുവാൻ ആകെ ഉണ്ടായിരുന്നത് ഒരു ഒറ്റമുറി വീടായിരുന്നൂ. അദ്ധേഹത്തെ അടക്കി തിരിച്ചു വന്നപ്പോഴാണ് ഒറ്റപെട്ടു എന്ന സത്യം ആദ്യമായി മനസ്സിലാക്കിയത്. സമ്പാദ്യം ഇല്ലാത്ത പെങ്ങൾ, ഒരു ബാധ്യത ആവരുത് എന്ന് കരുതി ആകെയുള്ള ആങ്ങളെയെയും കൂട്ടി നാത്തൂൻ സിമിത്തേരിയിൽ നിന്നും സ്ഥലം വിട്ടിരുന്നൂ. അതിയാൻ്റെ ബന്ധുക്കൾ ആരും വീട്ടിലേക്കു ഒന്ന് എത്തി നോക്കിയില്ല. മനസ്സൊന...