പോസ്റ്റുകള്‍

ഫെബ്രുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാറ്റക്കല്യാണം MATTAKALYANAM, FB, N, A, E, K, AP, SXC, P, G, LF

 മുന്നിൽ വന്നു നിന്ന രൂപത്തോടു എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നൂ.  ആദ്യത്തെ പെണ്ണുകാണൽ. അതും വീട്ടുകാരുടെ നിർബന്ധത്തിനു മാത്രം വഴങ്ങി ഉള്ളത്. കെട്ടുവാൻ പ്രായം ആയിട്ടില്ല എന്നെനിക്കറിയാം. PSC ലിസ്റ്റിൽ പേരുണ്ട്. ഒരു ജോലി കിട്ടും എന്ന് എനിക്ക് ഉറപ്പായിരുന്നൂ. എന്നിട്ടും.... ആലോചിക്കുന്തോറും അവളെ കടിച്ചുകീറുവാൻ ആണ് തോന്നിയത്.  അവൾ ആണെങ്കിൽ ഒരു നല്ല സാരി പോലും ഉടുത്തിട്ടില്ല. പെണ്ണ് കാണുവാൻ വരുന്നവൻ്റെ  മുന്നിൽ കുറച്ചൊക്കെ മെനയായി നിന്നൂടെ. അതെങ്ങനെ മുഖത്തു നോക്കി ചോദിക്കും. എനിക്ക് അവളെ കണ്ടപ്പോൾ ദേഷ്യമാണ് വന്നത്.  പക്ഷേ, അവളുടെ കണ്ണുകളിലെ ദൈന്യത എന്നെ തളർത്തി. ദേഷ്യപ്പെട്ടു ഒന്നും പറയുവാൻ തോന്നിയില്ല. ഒറ്റ നോട്ടത്തിൽ തന്നെ 'നോ' എന്ന് മനസ്സുകൊണ്ട് ഞാൻ പറഞ്ഞു കഴിഞ്ഞിരുന്നൂ..   പെട്ടെന്ന് ആരോ പറഞ്ഞു.  "നമുക്ക് അങ്ങു മാറി നിൽക്കാം. പഴയ കാലം ഒന്നും അല്ലല്ലോ. അവർക്കു എന്തെങ്കിലും പറയുവാൻ ഉണ്ടെങ്കിലോ." അവളുടെ ചേട്ടൻ പറഞ്ഞു. "നിലീന, നീ അവനെയും കൂട്ടി തൊടിയിലൂടെ ഒന്ന് നടക്കൂ. അതാകുമ്പോൾ നിങ്ങൾക്ക് മനസ്സ് തുറന്നു സംസാരിക്കാമല്ലോ." അവളുടെ പേര് പോലു...

പറ്റുബുക്ക് PATTUBOOK, FB, N, A, E, K, SXC, EK, LF, AP, NA, KZ, G, P

ഇതിവളെവിടെ പോയി കിടക്കുന്നൂ. ആരോ പുറത്തു കിടന്നു ബെല്ലടിക്കുന്നൂ. എത്ര നേരമായി. അവൾക്കു ഒന്ന് വാതിൽ തുറന്നൂടെ. മനുഷ്യനെ ഒന്ന് മനഃസമാധാനമായിട്ടു ഉറങ്ങുവാൻ പോലും സമ്മതിക്കില്ല. രാത്രിയിൽ വന്നതേ വൈകിയാണ്.  ബിസിനസ്സ് ആവശ്യത്തിന് പുറത്തു പോയതായിരുന്നൂ.  നാട്ടിലും പുറത്തുമായി പരന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നതു ഞാനും അനിയനും കൂടെയാണ്. അനിയത്തി, കെട്ടിയോനോപ്പം വിദേശത്തു കഴിയുന്നൂ.  മുറിയിൽ നിന്നും ഉറക്കെ വിളിച്ചൂ.  "ടീ, ആരാ പുറത്തു വന്നിരിക്കുന്നത് എന്ന് നോക്കിക്കേ. ബെല്ലടിച്ചത് കേട്ടൂ.." "ഒന്നുമില്ല ചേട്ടാ, ആരോ സഹായം ചോദിച്ചു വന്നതാണ്. ചേട്ടന് വേറെ പണിയൊന്നും ഇല്ലേ."  "നീ അവരോടു നിൽക്കുവാൻ പറ. ആ മാറ്റി വച്ചിരിക്കുന്ന പൈസയിൽ കുറച്ചു അവർക്കു അങ്ങു എടുത്തു കൊടുത്തേക്ക്. ഞാൻ, ദേ വരുന്നൂ.." "ചേട്ടന് ഇതെന്തിൻ്റെ കേടാണ്. കള്ളക്കൂട്ടങ്ങൾ ഒരുപാടു ഇറങ്ങിയിട്ടുണ്ട്. അതിൽ ആരെങ്കിലും ആകും. ഇവിടെ ഇങ്ങനെ ഒരു ദാനധർമ്മി ഉണ്ടെന്നു അറിഞ്ഞു വന്നതാകും." അവൾ വീണ്ടും പിറുപിറുക്കുവാൻ തുടങ്ങി. എനിക്ക് നല്ല ദേഷ്യം വന്നൂ. "ഇതിപ്പോൾ ഭർത്താവിന് വയ്യെന്നും പറഞ്ഞു ...