അമ്മിണിയുടെ മകൾ AMMINIYUDE MAKAL, A, E, N, K, LF, SXC, P, KZ, NA
"നാളെ എൻ്റെ കുട്ടി ഈ സാരി ഉടുക്കണം കേട്ടോ. ഈ മുല്ലപ്പൂവും വച്ചോളൂ." ഞാൻ അവളുടെ കൈയ്യിലേക്ക് സാരിയും മുല്ലപ്പൂവും വച്ചു കൊടുത്തൂ. അവളുടെ മുഖത്തു ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല. നീരസം പുറത്തു കാണിക്കാതെ അവൾ അത് വാങ്ങി. പാവം കുട്ടി. ഒത്തിരി സ്വപ്നങ്ങൾ അവൾക്കുണ്ട്. വയസ്സ് ഇരുപത്തൊന്ന് ആയിട്ടുള്ളൂ. വിവാഹപ്രായം ആയോ എന്നറിയില്ല. പക്ഷേ, എനിക്ക് എത്ര നാൾ അവളെ ഇങ്ങനെ കാത്തുസൂക്ഷിക്കുവാൻ കഴിയും. കുടുംബത്തിനു മൊത്തം ചീത്തപ്പേരാണ്. 'വേശ്യയുടെ മകൾ' അതാണ് നാട്ടുകാർ അവൾക്കിട്ട ഓമനപ്പേര്. ആ പേരും വച്ച് അവളെ ആരും സ്വീകരിക്കില്ല. എനിക്ക് ഈ സമൂഹത്തെ പേടിയാണ്. അവളെ അവർ നശിപ്പിച്ചാലോ. എത്രയും വേഗം അവളെ സുരക്ഷിത കരങ്ങളിൽ ആക്കി എനിക്ക് തിരിച്ചു പോകണം. എനിക്ക് ഓർമ്മ വച്ചപ്പോൾ മുതൽ പലരും പലതും അമ്മയെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട്. അനിയത്തി ജനിച്ച ഉടനെ തന്നെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയിരുന്നൂ. അവരുടേത് പ്രേമവിവാഹം ആയിരുന്നൂ. അതുകൊണ്ടു തന്നെ അമ്മയെ വീട്ടുകാർ ഉപേക്ഷിച്ചു. അച്ഛൻ്റെ വീട്ടുകാർ പണക്കാർ ആയിരുന്നൂ. അവർ അമ്മയെ ഹീനജാതിക്കാരി എന്നുപറഞ്ഞു പുറത്താക്കി. ആദ്യത്ത...