നിനക്കായ് അത്ര മാത്രം NINAKKAY ATHRA MATHRAM, A, N, FB, E, K, SXC, NA, LF, KZ, NA
മനസ്സ് ആകെ കലുഷിതമായിരുന്നൂ. "പോവണം' എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നൂ. രാവിലെ പത്രത്തിൽ ആണ് വാർത്ത കണ്ടത്. അപ്പോൾ തന്നെ ലീവ് എടുത്തു. ഭർത്താവു ചോദിച്ചു. "എന്തേ, സുമി ഇന്ന് ലീവ് എടുത്തത്." "എൻ്റെ കൂടെ പഠിച്ചിരുന്ന ഒരാൾ മരിച്ചു. എനിക്ക് പോകണം ഏട്ടാ." "ഞാൻ ലീവ് എടുത്തു കൊണ്ട് പോകണോ സുമി?" "വേണ്ട, ഏട്ടാ, ഞാൻ ഒറ്റയ്ക്ക് പൊക്കോളാ൦" നല്ല ദൂരം ഉണ്ട്. എങ്ങനെ പോകും എന്നറിയില്ല. ഞാൻ എത്തുമ്പോഴേക്കും ശരീരം ദഹിപ്പിച്ചാലോ. ചിന്തകൾ മനസ്സിനെ അലട്ടി. ഏട്ടനോട് ഒന്നും തുറന്നു പറയുവാൻ കഴിയുന്നില്ല. പെട്ടന്ന് അദ്ദേഹം ചോദിച്ചു. "സുമി, അത് സനിൽ ആണോ." പെട്ടെന്ന് എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നെ അദ്ദേഹം ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന് എല്ലാം മനസ്സിലായി. അടുത്തുള്ള ട്രാവെൽസിൽ നിന്നും ഒരു ദിവസ്സത്തെ പാക്കേജ് വണ്ടി അദ്ദേഹം ഏർപ്പാടാക്കി തന്നൂ. "നീ, ഒന്നും ഉണ്ടാക്കുവാൻ നിൽക്കേണ്ട കേട്ടോ. മറ്റൊന്നും ചിന്തിക്കേണ്ട. ആരോടും ഒന്നും പറയുകയും വേണ്ട. പോകുവാൻ മടിക്കരുത്. നീ പോവണം. അവർ നിനക്കായി കാത്തിരിക്കും എന്ന് എനിക്കുറപ്പുണ്ട്. വേഗം യാത്രയാകു. മക്കൾ...