മീന ടീച്ചർ MEENA TEACHER, FB, A, N, K, E, LF, AP, G
"ഏട്ടാ, ഉണ്ണിമോൾ വന്നില്ലല്ലോ." "എൻ്റെ മീന ടീച്ചറെ, അവൾ പഴയ കൊച്ചുകുട്ടി അല്ല. നീ അത് ഒന്നു മനസ്സിലാക്കൂ.." പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. സ്നേഹത്തോടെ ഏട്ടൻ എന്നെ മീന ടീച്ചർ എന്നാണ് വിളിക്കുക. മോൾ വലുതായതു ഞാൻ അറിഞ്ഞേയില്ല. എത്ര പെട്ടെന്നാണ് എൻ്റെ കുഞ്ഞു ഒരു ജോലിക്കാരി ആയതു. ഇന്നവളുടെ ആദ്യ ശമ്പളം വരുന്നൂ. കണ്ണടച്ച് തുറക്കും മുൻപേ ആണ് കുഞ്ഞുങ്ങൾ വളരുന്നത്. മനസ്സിൽ ഇപ്പോഴും അവൾ ആ കൊച്ചുകുട്ടി ആണ്. ജീവിതം മൊത്തം അവൾക്കു ചുറ്റിലും ആയിരുന്നൂ. ഒത്തിരി പഠിച്ചിട്ടും ജോലി വേണ്ട എന്ന് വച്ചതു അവൾക്കു വേണ്ടി ആയിരുന്നൂ. ഇഷ്ടപെട്ട ജോലി ആയിരുന്നൂ അദ്ധ്യാപനം. എന്നിട്ടും പാതി വഴിയിൽ ആ മോഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്നൂ. "ആർക്കും വേണ്ടി, ഒന്നും ഉപേക്ഷിക്കരുത്" എന്ന് എപ്പോഴും ഭർത്താവു പറയുമായിരുന്നൂ. "അവൾ വളർന്നു വലുതായി മറ്റൊരു കൂട്ടിലേക്ക് പറക്കുമ്പോൾ നീ ഒറ്റയ്ക്കാകില്ലെ മീനു. നിൻ്റെ സ്വപനങ്ങൾ അവൾക്കു വേണ്ടി ഹോമിക്കരുത്. നാളെ ഒരിക്കൽ നിനക്ക് നഷ്ടബോധം തോന്നരുത്." അന്നൊക്കെ അത് ഞാൻ കേട്ടതേ ആയി ഭാവിച്ചില്ല. എപ്പോഴും എനിക്ക് ഭയം ആയിരുന്നൂ. എത്രയോ കുരുന്നുകൾ പിച്ചി ചീ...