KAATTUPPOVU കാട്ടുപ്പൂവ്, FB, A, N, E, K, LF
കേട്ടപ്പോൾ സങ്കടം ഒന്നും തോന്നിയില്ല. എനിക്കത് ഉറപ്പായിരുന്നൂ. എൻ്റെ ജന്മം അത് അങ്ങനെയാണ്. പൂജയ്ക്കെടുക്കാത്ത പൂക്കൾ എത്രയോ ഉണ്ട് ഭൂമിയിൽ. എന്നാലും ആ പൂക്കൾ മനോഹരമാണ്. അതിൻ്റെ ഭംഗി എല്ലാവർക്കും മനസ്സിലാകില്ല. ആർക്കും വേണ്ടാത്ത ഒരു കാട്ടുപൂവ്. അതാണല്ലോ ഞാൻ... അമ്മാവനും അച്ഛനും നല്ല ദേഷ്യം വരുന്നുണ്ടായിരുന്നൂ. "വിവാഹ കമ്പോളത്തിൽ നിർത്തുവാൻ വേണ്ടും അവൾക്കെന്തുണ്ട് യോഗ്യത ?" അമ്മാവൻ അത് ചോദിച്ചത് അമ്മയോട് ആയിരുന്നൂ. അമ്മ ഒന്നും പറഞ്ഞില്ല. പക്ഷേ... എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നൂ. "കമ്പോളത്തിൽ വിൽക്കുവാൻ ഞാൻ ചരക്കാണോ എന്ന്." ആ ചോദ്യം എൻ്റെ ഉള്ളിൽ തന്നെ അവസാനിച്ചു. ചൊല്ലുവിളി ഇല്ലാതെ വളർന്ന കുട്ടി എന്ന ചീത്തപ്പേര് കൂടെ ഇനി വേണ്ട. ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ തന്നെ ഒരുനാൾ അവർക്കു തിരിച്ചു കൊടുക്കും. അത്രയ്ക്കുണ്ട് നൊമ്പരം ഉള്ളിൽ. ഒരു നാൾ ഈ അഗ്നിപർവ്വതം പൊട്ടും. അത് താങ്ങാനുള്ള ശക്തി അവർക്കുണ്ടാകില്ല. ഒരു ജന്മത്തിൻ്റെ നൊമ്പരം മൊത്തം ഉണ്ട് ഉള്ളിൽ. ജനിച്ച നാൾ തുടങ്ങിയ കഷ്ടപ്പാട്. എൻ്റെ കണ്ണുനീർ മുഴുവൻ ഏറ്റുവാങ്ങിയത് രാത്രിയിൽ തലയിണ ആയിരുന്നൂ. ......