പോസ്റ്റുകള്‍

സെപ്റ്റംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആൾ കൂട്ടത്തിൽ തനിയെ AAL KOOTTATHIL THANIYE FB, A, N, E, NA, SXC

 "ഇനി എപ്പോൾ എന്താ നിൻ്റെ തീരുമാനം, അവസാനം ചോദിച്ചില്ല എന്നൊന്നും പറയരുത്." ഞാൻ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും ആ വീട്ടിൽ എൻ്റെ തീരുമാനങ്ങൾക്കു ആര് വില നൽകുവാൻ ആണ്. വില നൽകിയിരുന്ന ആ ഒരാൾ ഇനിയില്ല. ആദ്യമായി ഞാൻ അറിഞ്ഞു എനിക്കു വേണ്ടി സംസാരിക്കുവാൻ ആരുമില്ല. ആൾക്കൂട്ടത്തിൽ തനിയെ ആയതു പോലെ തോന്നി.  "അപ്പൻ ഏട്ടത്തിയോട് ഒന്നും ചോദിക്കേണ്ടതില്ല. അവൾ ഇവിടെ നിൽക്കട്ടെ. ഏട്ടൻ്റെ മോൻ എൻ്റെ മോനെ പോലെ തന്നെയല്ലേ. അവനെ ഞാൻ കൂടെ കൊണ്ടുപോയിക്കൊള്ളാം. എനിക്ക് ഒരു മോളല്ലേ ഉള്ളൂ. അവൾ ഇവിടെ നിൽക്കുന്നത് അമ്മയ്ക്ക് ഒരു സഹായം ആകുമല്ലോ.' അപ്പോൾ എനിക്ക് ചിരി വന്നൂ. എന്തൊരു ത്യാഗമനസ്കത.  അവളുടെ കുട്ടിയെ സ്കൂളിൽ നിന്ന് വരുമ്പോൾ വിശ്വസിച്ചു ഏൽപ്പിക്കുവാൻ അവൾക്കു ഒരാൾ വേണം. അത്ര തന്നെ. എൻ്റെ താലി വരെ ഊരികൊടുത്തിട്ടാണ് ഏട്ടൻ അവളെ കെട്ടിച്ചു വിട്ടത്. അവൾക്കു കൊടുത്ത സ്ത്രീധനത്തിലെ ഓരോ പവനും എൻ്റെ അച്ഛൻ എനിക്ക് തന്നതാണ്. അതൊന്നും ഇപ്പോൾ അവൾക്കു ഓർമ്മ കാണില്ല. അവളുടെ പ്രസവത്തിനു, അവളുടെ വളകാപ്പിനു ഒക്കെ വേണ്ടത് ഏട്ടൻ ചെയ്തു. ഒന്നും വേണ്ട എന്ന് ഇന്നുവരെ ഞാൻ പറഞ്ഞിട്ടില്ല. അവൾക്കു ആ സ്നേഹം ഒരു തരി പ

അടിലും പതക്കവും ADILUM PATHAKKAVUM, A, F, E, K, SXC, G, AP

 "ഇപ്പോൾ എല്ലാം പൂർത്തിയായി. അവൾക്കത് ആവശ്യം ആയിരുന്നൂ. എന്തൊരു അഹന്ത ആയിരുന്നൂ. ഇപ്പോൾ കിടക്കുന്ന കിടപ്പു കണ്ടില്ലേ." ചുറ്റിലും നിന്ന് ആരൊക്കെയോ കുത്തുവാക്ക് പറയുന്നത് പോലെ തോന്നി. അത് കേട്ടപ്പോൾ മനസ്സൊന്നു പൊള്ളി. മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലേക്കു ഒന്ന് നോക്കി.  "എൻ്റെ ഏട്ടൻ, എന്നാലും എന്നെ തനിച്ചാക്കി മുന്നേ പോയില്ലേ.." ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരുമായിരുന്നില്ല. അറിയാതെ മനസ്സൊന്നു പിടഞ്ഞു. ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി. നേടിയതൊന്നും ഒരു നേട്ടം ആയിരുന്നില്ല എന്ന് മനസ്സു പറയുന്നുണ്ട്. നല്ലൊരു മകൾ ആയില്ല. നല്ലൊരു ഭാര്യ ആയില്ല, നല്ലൊരു മരുമകൾ ആയില്ല. നല്ലൊരു അമ്മയും ആയില്ല. എന്തിനൊക്കെയോ വേണ്ടിയുള്ള ഒരു ഓട്ടം ആയിരുന്നൂ ഒന്ന് വീഴുന്നത് വരെ.  എവിടെയൊക്കെയോ ഒരു നഷ്ടബോധം. കുറച്ചു കൂടെ നന്നായി ജീവിക്കാമായിരുന്നൂ. മനസ്സിൽ ഇരുന്ന് ആരോ പറഞ്ഞു. ഇനി പറഞ്ഞിട്ട് എന്തിനാണ്. ദൈവം തന്ന ദിവസ്സങ്ങൾ നന്നായി ഉപയോഗിക്കണമായിരുന്നൂ. ഒന്നും ചെയ്തില്ല. മടങ്ങി പോകുമ്പോൾ ഒന്നും കൊണ്ടുപോകില്ല എന്ന സത്യം തിരിച്ചറിയുവാൻ വൈകി.  തളർന്നു കിടക്കുവാൻ തുടങ്ങിയിട്ട് അധി