ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K
'എന്തിനാണ് അവൾ എന്നെ കാണണം എന്ന് പറഞ്ഞത്?' അവളുടെ ഫോൺ കാൾ വന്നതോടെ മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നൂ. ഒരിക്കൽ എല്ലാം ഉപേക്ഷിച്ചതാണ്. അന്ന് ഞാൻ ഒത്തിരി വേദനിച്ചു. ഈ രണ്ടു വർഷം കൊണ്ട് ഞാൻ എത്ര മാറിപ്പോയി എന്ന് അവൾക്കറിയില്ല. 'കാലം ഉണക്കാത്ത മുറിവുകൾ ഉണ്ടോ' എന്ന് പറയുന്നവരുണ്ട് ഉണ്ടല്ലോ, എന്ന് ഞാൻ പറയും. അതേ, ആദ്യ പ്രണയം. അത് അങ്ങനെ ഒരു വിങ്ങൽ ആയി മനസ്സിൻ്റെ ഒരു കോണിൽ കിടക്കും. മരിക്കും വരെ അത് അവിടെ തന്നെ കാണും. എൻ്റെ പ്രണയം. എൻ്റെ കവിത.. കോളേജിൽ എല്ലാവർക്കും അറിയാവുന്ന പ്രണയ ജോഡികൾ ആയിരുന്നൂ ഞങ്ങൾ. അവളെ കാണുവാൻ വേണ്ടി മാത്രം കോളേജിൽ പോയിരുന്ന ദിവസ്സങ്ങൾ. അവൾക്കായി മാത്രം ആണ് ആ ക്യാമ്പസ്സിലെ ചെമ്പകമരങ്ങൾ പൂത്തിരുന്നത് എന്ന് തോന്നിപ്പോയിരുന്ന കാലം. എൻ്റെ കവിതയ്ക്കായി മാത്രം ഞാൻ എഴുതിയ കവിതകൾ.. അവളോട് ഇഷ്ടം തുറന്നു പറയുവാൻ ഞാൻ എത്ര സമയം എടുത്തൂ. അവൾ പ്രണയം നിരസിക്കുകയാണെങ്കിൽ മരിക്കുവാൻ പോലും തയ്യാറായിരുന്നൂ അപ്പോൾ ഞാൻ. അത്രയ്ക്ക് അവൾ എൻ്റെ മനസ്സിനെ കീഴടക്കിയിരുന്നൂ. പക്വത ഇല്ലാത്ത പ്രണയം ഒന്നും ആയിരുന്നില്ല ഞങ്ങളുടേത്. ബിരുദാനന്ത ബിരുദത്തിന...