പോസ്റ്റുകള്‍

മാർച്ച്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കളിക്കൂട്ടുകാരി KALIKOOTTUKKARI, A, FB, E

 "എന്തേ വരാൻ ഇത്രയും വൈകിയേ മോനെ, ഞാൻ ആകെ പേടിച്ചു പോയി..?" അല്ലെങ്കിലും അമ്മ അങ്ങനെ ആണ്. എന്നെ ഫോണിൽ വിളിച്ചിട്ടു  കിട്ടിയില്ലെങ്കിൽ, എനിക്ക് ഒരു പനി വന്നാൽ, എൻ്റെ കണ്ണൊന്നു നിറഞ്ഞാൽ അതൊന്നും സഹിക്കുവാൻ ആ പാവത്തിന് ആകില്ല.   അമ്മയുടെ ആ ചോദ്യത്തിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. മനസ്സു മുഴുവൻ അപ്പോൾ അവൾ ആയിരുന്നൂ. എന്നും അവളെ മാറോടു ചേർത്ത് അണക്കുവാൻ ആയിരുന്നൂ ഇഷ്ടം. പക്ഷേ, വിധി അതെന്നും എൻ്റെ പ്രണയത്തിനു എതിരായിരുന്നൂ.  കളിക്കൂട്ടുകാരിയെ എപ്പോഴാണ് പ്രണയിച്ചു തുടങ്ങിയത് എന്നെനിക്കറിയില്ല. അവളോട്‌ ഒരിക്കലും ഇഷ്ടം ആണെന്നു തുറന്നു പറയുവാൻ ഉള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല.  പക്ഷേ,  മനസ്സിൻ്റെ ഒരു കോണിൽ വെറുതേ ഞാൻ അവൾക്കായി ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി.  പഠിക്കണം എന്ന് തോന്നിയത് പോലും അവളെ സ്വന്തം ആക്കുവാൻ വേണ്ടി മാത്രമായിരുന്നൂ. അവളോട്‌ ഒരിക്കൽ എങ്കിലും അത് തുറന്നു പറയണമായിരുന്നൂ. അത് ഞാൻ ചെയ്തില്ല.  ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്തിനാണ്. എല്ലാം എൻ്റെ തെറ്റാണ്. പ്രണയം തുറന്നു പറയാതെ ഒരാൾ മനസ്സിലാക്കും എന്നൊക്കെ വിചാരിച്ച എൻ്റെ തെറ്റ്. രണ്ടു ദ...

Manassu മനസ്സ്

മുന്നിൽ ഇരിക്കുന്ന പേപ്പറിൽ ഒപ്പിടുമ്പോൾ കൺകോണിൽ നിന്നും ഒരു തുള്ളി ഞാൻ അറിയാതെ തന്നെ ആ പേപ്പറിൽ വീണു. കാലം എനിക്കായി കാത്തു വച്ച നിമിഷം ആണിത്. ഇത്രയൊക്കെ ഞാൻ ചെയ്തില്ലെങ്കിൽ എൻ്റെ മനസ്സ് എനിക്ക് ഒരു സമാധാനവും തരില്ല ഒരു കാലത്തും.   ആ നാലു സെൻറ് സ്ഥലവും അതിനു ചുറ്റുമുള്ള പത്തേക്കർ  സ്ഥലവും ഞാൻ മോഹവില കൊടുത്തു അങ്ങു വാങ്ങി. ഇനി ഇവിടെ ഒരു ഫാം വരും എൻ്റെ അമ്മയുടെ പേരിൽ. ആരും ഒരിക്കലും ആ പേര് മറക്കില്ല. എൻ്റെ അമ്മയുടെ പേര്. അഭിമാനത്തോടെ തല ഉയർത്തി അമ്മ വരും ആ ഫാമിലേക്കു. ഒന്നും അമ്മയെ അറിയിച്ചിട്ടില്ല. ഫാം ഹൗസും ഫാമും ശരിയായി കഴിയുമ്പോൾ അമ്മയെ കൊണ്ടുവന്നു കാണിക്കും.  പ്രതികാരം ചെയ്യുവാൻ ഒരിക്കലും എന്നെ എൻ്റെ മാതാപിതാക്കൾ പഠിപ്പിച്ചിട്ടില്ല. എല്ലാം സഹിക്കുവാൻ ആയിരുന്നൂ അവർ എന്നെ  പഠിപ്പിച്ചത്. നമ്മൾ ചെയ്യുന്ന കർമ്മങ്ങൾക്കുള്ള പ്രതിഫലം അതെന്നായാലും നമ്മളെ തേടി വരും എന്ന് അമ്മ എപ്പോഴും പറയുമായിരുന്നൂ.  പക്ഷേ, വളർന്ന വഴികളിൽ എല്ലാം മറക്കുമ്പോഴും ആ നാലു സെൻറ്  സ്ഥലവും അതിലെ ജീവിതവും ഞാൻ മറന്നില്ല. അല്ലെങ്കിലും അത് മറന്നാൽ ഞാൻ ഞാനാകുമോ. മറക്കുവാനും പൊറുക്കുവാനും...