Letter For Church
ഓരോ പ്രദേശത്തേയും സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ സ്വപ്നമാണ് നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാനും വിശുദ്ധ ബലി അർപ്പിക്കുവാനും കൂദാശകൾ പരികർമ്മം ചെയ്യുവാനും നമ്മുടെ വിശ്വാസ പാരമ്പര്യം വരും തലമുറകൾക്ക് പകർന്നു നൽകുവാനും സ്വന്തമായി ഒരു ദേവാലയം വേണം എന്നുള്ളത്. അൾസൂർ ഇന്ദിരാനഗർ പ്രദേശത്തും ഇതിനോട് അടുത്തു കിടക്കുന്ന പ്രദേശ ങ്ങളിലും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നു താമസിക്കുന്ന സീറോ മലബാർ വിശ്വാസികളുടെ നീണ്ട നാളത്തെ ആഗ്രഹം ആണ് സ്വന്തമായി ഒരു ദേവാലയം വേണം എന്നുള്ളത് . പരിമിതമായ സൗകര്യങ്ങളോടെ വാടകയ്ക്ക് സ്കൂളിൻ്റെ മുറ്റത്തും മറ്റു സഭകളുടെ ദേവാലയ ങ്ങളി ലുമായി വിശുദ്ധ കുർബ്ബാനയും മറ്റു കൂദാശകളും കുട്ടികളുടെ വേദപാഠ ക്ലാസുകളും നമ്മൾ ഇപ്പോൾ നടത്തി വരുന്നു. നീണ്ട നാളത്തെ അന്വേഷണങ്ങൾക്ക് ഒടുവിൽ ഒരു ദേവാലയത്തിന് അനുയോജ്യമായ സ്ഥലം ഇപ്പോൾ രൂപപ്പെട്ടു വന്നതിൽ നമ്മുക്ക് ദൈവത്തെ സ്തുതിക്കാം. ഒത്തൊരുമയോടെ ഒരു മനസ്സോടെ ശ്രമിച്ചാൽ അവിടെ ഒരു ദേവാലയം ഉയരും എന്നുള്ളത് ഉറപ്പാണ്. ഇത് യാഥാർത്ഥ്യമാക്കുവാൻ നമ്മുടെ ഓരോരുത്തരുടെയും നിരന്തര പ്രാർത്ഥനകളും സാമ്പത്തിക സഹകരണവും നമ്മൾ ഉറ...