Letter For Church

 ഓരോ പ്രദേശത്തേയും സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ സ്വപ്നമാണ് നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാനും വിശുദ്ധ ബലി അർപ്പിക്കുവാനും കൂദാശകൾ പരികർമ്മം ചെയ്യുവാനും നമ്മുടെ വിശ്വാസ പാരമ്പര്യം വരും തലമുറകൾക്ക് പകർന്നു നൽകുവാനും സ്വന്തമായി ഒരു ദേവാലയം വേണം എന്നുള്ളത്. അൾസൂർ ഇന്ദിരാനഗർ പ്രദേശത്തും ഇതിനോട് അടുത്തു കിടക്കുന്ന പ്രദേശങ്ങളിലും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നു താമസിക്കുന്ന സീറോ മലബാർ വിശ്വാസികളുടെ നീണ്ട നാളത്തെ ആഗ്രഹം ആണ് സ്വന്തമായി ഒരു ദേവാലയം വേണം എന്നുള്ളത്. പരിമിതമായ സൗകര്യങ്ങളോടെ വാടകയ്ക്ക് സ്കൂളിൻ്റെ മുറ്റത്തും മറ്റു സഭകളുടെ ദേവാലയങ്ങളിലുമായി വിശുദ്ധ കുർബ്ബാനയും മറ്റു കൂദാശകളും കുട്ടികളുടെ വേദപാഠ ക്ലാസുകളും നമ്മൾ ഇപ്പോൾ നടത്തി വരുന്നു. നീണ്ട നാളത്തെ അന്വേഷണങ്ങൾക്ക് ഒടുവിൽ ഒരു ദേവാലയത്തിന് അനുയോജ്യമായ സ്ഥലം ഇപ്പോൾ രൂപപ്പെട്ടു വന്നതിൽ നമ്മുക്ക് ദൈവത്തെ സ്തുതിക്കാം. ഒത്തൊരുമയോടെ ഒരു മനസ്സോടെ ശ്രമിച്ചാൽ അവിടെ ഒരു ദേവാലയം ഉയരും എന്നുള്ളത് ഉറപ്പാണ്. ഇത് യാഥാർത്ഥ്യമാക്കുവാൻ നമ്മുടെ ഓരോരുത്തരുടെയും നിരന്തര പ്രാർത്ഥനകളും സാമ്പത്തിക സഹകരണവും നമ്മൾ ഉറപ്പാക്കേണ്ടിയിരിക്കുന്നൂ. ദൈവത്തിൻ്റെ ആലയത്തിനായി ഒരു ചതുരശ്ര അടിയോ അതിൽ കൂടുതലോ സ്പോൺസർ ചെയ്ത് ഈ ദേവാലയ നിർമ്മിതിയിൽ നമ്മുക്കും പങ്കുചേരാം. ദൈവം നമ്മളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.


ഫാ. ഷിജോ കൊടക്കത്താനത്ത് വി സി
വികാരി, സെൻ്റ്. സെബാസ്റ്റ്യൻസ് ചർച്ച് 
അൾസൂർ/ഇന്ദിരാനഗർ 
Mob:7406890140

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA