KOONAMMAVU കൂനമ്മാവ്
കൂനമ്മാവ്
കൂനമ്മാവിൽ ഉണ്ടൊരു മാവു്
ചെറുകൂനുള്ളൊരു ചെറുമാവ്
ആ മാവിൻമ്മേൽ ഉണ്ടൊരു മാങ്ങ
ചെറുകൂനുള്ളൊരു ചെറുമാങ്ങ
ഒരു നാൾ ഒരു ചെറു കൂനൻ ചേട്ടൻ
അതുവഴി വരുവാനിടയായി
മാങ്ങ കണ്ടു കൂനൻ ചേട്ടൻ
ചാടി കയറി മാവിൻമ്മേൽ
മാങ്ങ പറിച്ചു കൂനൻ ചേട്ടൻ
കൂനും കുത്തി താഴേ പോയി
കൂനു നിവർന്നു കൂനൻ ചേട്ടൻ
കൂനമ്മാവിന്ന് ഓടിപ്പോയി
.........................അഗസ്റ്റിൻ കൊടിയൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ