THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

കുട്ടിക്കാലത്തെ ഓർമ്മകളുടെ ഒരേട് തീപ്പെട്ടി പടത്തിനുള്ളതാണ്.

ഇന്നത്തെ കുട്ടികൾ പല തരത്തിലുള്ള കാർഡുകൾ ശേഖരിക്കുന്നത് പോലെയാണ് അന്നത്തെ കുട്ടികൾ തീപ്പെട്ടി പടം ശേഖരിച്ചിരുന്നത്.

അന്നൊക്കെ എല്ലാ കുട്ടികളുടെ കൈയ്യിലും കാണും ഒരു കെട്ടു തീപ്പെട്ടി പടം. അതും പലതരത്തിൽ ഉള്ളത്.സോന, ഷിപ്പ്, ദുബായ് തുടങ്ങിയവ ആയിരുന്നൂ കൂട്ടത്തിൽ പ്രധാനികൾ. അത് വെച്ച് തീപ്പെട്ടി പടം കളി  കളിക്കുവാൻ നല്ല രസം ആയിരുന്നൂ. അവധി ദിവസങ്ങളെല്ലാം ആനന്ദകരം ആക്കിയിരുന്നതു തീപ്പെട്ടി പടം കളിയായിരുന്നു.

ഇതുമായി ബന്ധപെട്ടു പല ഓർമ്മകളും മനസ്സിൽ ഉണ്ട്.

അന്ന് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. ആ സമയത്താണ് ഞങ്ങൾ വീട്ടിൽ നിന്നും വേളാങ്കണ്ണിയിലേയ്ക്ക് ഒരു യാത്ര പോകുന്നത്. പഴനി, മധുര പിന്നെ വേളാങ്കണ്ണി.പള്ളിയിൽ നിന്നുള്ള യാത്രയാണ്. തമാശ എന്താണെന്നു വച്ചാൽ എവിടെ വണ്ടി നിർത്തിയാലും ചേട്ടനും അനിയനും കൂടെ ഒരോട്ടമാണ്, ചവറ്റുകൂനകളുടെ അടുത്തേയ്ക്കു. പിന്നെ കാര്യമായി തീപ്പെട്ടി പടം പെറുക്കലാണ്.

"അഴുക്കാണ്, പോകരുത്" എന്നൊന്നും പറഞ്ഞാൽ അവർ കേൾക്കില്ല. അപ്പച്ചനും അമ്മച്ചിയും പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷേ അവൻമ്മാർ പറഞ്ഞാൽ അനുസരിക്കില്ല.

"ഞങ്ങൾ നോക്കി എടുത്തോളാം" എന്നാണ് അവൻമ്മാരുടെ പറച്ചിൽ.

യാത്ര കഴിഞ്ഞു തിരിച്ചു എത്തുമ്പോഴേയ്ക്കും അവൻമ്മാരുടെ കൈ നിറയെ പലതരത്തിലുള്ള ഒരു അഞ്ഞൂറ് തീപ്പെട്ടി പടം എങ്കിലും  ഉണ്ടായിരുന്നൂ.നാട്ടിൽ എത്തിയതോടെ വീട്ടിൽ മൊത്തം കുട്ടികളുടെ തിരക്കായി..

തമിഴ് നാട്ടിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള തീപ്പെട്ടി പടങ്ങൾ കൊണ്ടുവന്നിട്ടുള്ള ചേട്ടനെ കാണുവാനും തീപ്പെട്ടി പടങ്ങൾ കാണുവാനും എവിടെ നിന്നൊക്കെയോ കുറേ നാളുകൾ കുട്ടികൾ വന്നു കൊണ്ടേയിരുന്നൂ ... 

പിന്നീടെപ്പോഴോ തീപ്പെട്ടി പടങ്ങൾ ആർക്കും വേണ്ടാതായി...

ഇപ്പോഴത്തെ കുട്ടികൾ ഇങ്ങനെ ഒരു കളി ഉള്ളതുപോലും അറിയണം എന്നില്ല. എന്നിട്ടും മനസ്സിൻ്റെ ഒരു കോണിൽ പലതരത്തിലുള്ള തീപ്പെട്ടി പടങ്ങൾ നിറഞ്ഞു നിന്നൂ...

.....................സുജ അനൂപ്






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA