സൗഹൃദ൦ SOUHRDHAM
അദ്ധ്യാപനം എന്നും ഞാൻ ഇഷ്ടപെടുന്ന ജോലിയാണ്. ജോലിത്തിരക്കിനിടയിൽ ചിലപ്പോഴൊക്കെ 'WhatsApp' നോക്കുവാൻ മറക്കും. ഒരു ക്ലാസ് കഴിഞ്ഞു അടുത്ത ക്ലാസ്, പിന്നെ ആ കുട്ടികളുമായുള്ള വർത്തമാനങ്ങൾ. പഠിപ്പിച്ചു തുടങ്ങിയാൽ സമയം പോകുന്നതറിയില്ല. ക്ലാസ് കഴിഞ്ഞു ഇറങ്ങുമ്പോഴായിരിക്കും പുറകിൽ നിന്നുള്ള വിളി. 'Miss' ആ വിളി കേൾക്കുമ്പോഴേ അറിയാം ക്ലാസ്സിൽ കയറാതെ മുങ്ങിയിട്ടു സോപ്പിടുവാനുള്ള വരവാണെന്നു. പക്ഷേ ആ കുട്ടികളുടെ കണ്ണുകളിലെ നിഷ്കളങ്കത കാണുമ്പോൾ ഒന്നും പറയുവാനും തോന്നില്ല. നമ്മളും ആ കാലഘട്ടം കഴിഞ്ഞു തന്നെയാണല്ലോ ഇവിടം വരെ എത്തിയത്. എന്തൊക്കെ തട്ടിപ്പു കാണിക്കുവാൻ നോക്കിയാലും അതെല്ലാം അദ്ധ്യാപകർക്ക് മനസ്സിലാകും. കുട്ടികളുടെ കുസൃതികൾ കാണുമ്പോൾ ചിരി വരും ചിലപ്പോഴൊക്കെ. കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയെ പോലെയാണ് ചിലർ. ആരും ഒന്നും കാണില്ല എന്ന് വിചാരിക്കുന്നവർ. പക്ഷേ ക്ലാസ്സിൽ ഏറ്റവും കൂടുതൽ ഞാൻ ശ്രദ്ധിക്കുന്നത് ആ കൂട്ടുകെട്ടാണ്. എപ്പോഴും ഒന്നിച്ചിരിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരു സംഘം എല്ലാ ക്ലാസ്സിലും കാണും. അപ്പോഴൊക്കെ ഞാൻ അവളെ ഓർക്കും. 'Friendship' എന്ന വാക്കിന് ഒത്തിര...