പ്രണയിനി PRANAYINI
എൻ്റെ തോളിൽ കൈ തട്ടി അവൾ വിളിച്ചപ്പോൾ മാത്രമാണ് മുന്നേക്കു നീങ്ങുന്ന കാര്യം ഞാൻ മറന്നു എന്ന് മനസ്സിലായത്. എത്ര നേരമായി ഞാൻ അവൻ്റെ മുഖത്തേക്ക് നോക്കി ആ നിൽപ്പ് തുടങ്ങിയിട്ട് എന്ന് എനിക്കറിയില്ല. മുന്നോട്ടു നീങ്ങാനുള്ള ശക്തി എൻ്റെ കാലുകൾക്കു നഷ്ടപ്പെട്ടു കഴിഞ്ഞു. "ഒന്ന് കണ്ണ് തുറന്നു എന്നെ നോക്കുമോ. എനിക്ക് പറയുവാനുള്ളത് ഞനൊന്നു പറഞ്ഞോട്ടെ." പക്ഷേ ഞാൻ മനസ്സിൽ പറഞ്ഞത് അവൻ കേട്ടില്ല. ആ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു. മറ്റുള്ളവർ ശ്രദ്ധിക്കും എന്ന് തോന്നിയതുകൊണ്ടാകും അവൾ എൻ്റെ കൈ പിടിച്ചു മുന്നോട്ടുനടന്നു. ഒരു തുള്ളി കണ്ണുനീർ പോലും വറുന്നുണ്ടായിരുന്നില്ല. അല്ലെങ്കിലും എൻ്റെ തലയിണകൾ അല്ലാതെ ആരും എൻ്റെ കണ്ണുനീർ ഒരിക്കലും ഏറ്റു വാങ്ങിയിട്ടില്ല. ആരും അധികം ശ്രദ്ദിക്കാത്ത ഒരു ഭാഗത്തേക്ക് അവൾ എന്നെയും കൂട്ടി നടന്നു. "നീ ഇതു എന്ത് ഉദ്ദേശിച്ചിട്ടാണ് സുമി? നിനക്ക് ചുറ്റിലുള്ളതൊന്നും നീ അറിയുന്നില്ലേ..?" മിനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നൂ.. ഞാൻ ഒന്നും മിണ്ടിയില്ല. ആ നിമിഷം എനിക്ക് എവിടെ എങ്കിലും തനിച്ചിരിക്കണമായിരുന്നൂ. അവനോടു പറയുവാൻ ഉണ്ടായിരുന്നത് എനിക്ക് മുഴുവ...