ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ നല്ലൊരു കാലഘട്ടം എന്ന് പറയുന്നത് വിദ്യാലയ ജീവിതമാണ്. ഞാൻ പഠിച്ചത് പാനായിക്കുളം little flower സ്കൂളിൽ ആണ്. 1997-98 എൻ്റെ S.S .L.സി. ജീവിതത്തിൽസോഷ്യൽ സയൻസ് പഠിപ്പിക്കുവാനാണ് ടീച്ചർ ഞങ്ങളുടെ സ്‌കൂളിലേക്ക് കടന്നു വരുന്നത്. ടീച്ചറുടെ ആദ്യബാച്ചു student ആകുവാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ഞങ്ങളെ പഠിപ്പിക്കുന്ന ആ വർഷമാണ് ടീച്ചർ വിവാഹം കഴിക്കുന്നത്. അങ്ങനെ ഒരുപാടു നല്ല ഓർമ്മകൾ ഉണ്ട്. അന്ന് മുതൽ ഒരു ചേച്ചിയുടെ സ്ഥാനം ആയിരുന്നു ചെറുപ്പക്കാരിയായ ബീന ടീച്ചർക്ക് എൻ്റെ മനസ്സിൽ. എൻ്റെ പ്രീയപ്പെട്ട അദ്ധ്യാപികയുമായുള്ള ആ ബന്ധം 29 വർഷങ്ങൾക്കു ശേഷം ഇന്നും ഞാൻ തുടർന്നു പോരുന്നു. ടീച്ചർ റിട്ടയർ ആകുന്ന ഈ അവസരത്തിൽ എൻ്റെ എല്ലാ ആശംസകളും ഞാൻ അറിയിക്കുന്നു.
പോസ്റ്റുകള്‍
ഫെബ്രുവരി, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു