കല്യാണം മുടക്കി KALYANAM MUDAKKI FB, E, K,G, A, AP, KZ, TMC, P, NL, SXC, EK, LF, NA
"മോനെ, ഇതിപ്പോൾ എത്രാമത്തെ കല്യാണമാണ് മുടങ്ങുന്നത്, നീ പെണ്ണ് കണ്ടു വന്നുകേറുമ്പോഴേക്കും താല്പര്യമില്ല എന്ന് പെൺ വീട്ടുകാർ വിളിച്ചു പറയുന്നൂ. ആരും കാര്യമൊന്നും പറയുന്നില്ല. ഇതിലെന്തോ പ്രശ്നം ഉണ്ട്.." "എനിക്കും അങ്ങനെ തന്നെ തോന്നുന്നൂ അമ്മേ . ഇരുപത്തഞ്ചണ്ണം മുടങ്ങി. ചായ കുടിക്കുവാൻ പോകുവാണോ എന്ന നാട്ടുകാരുടെ കളിയാക്കൽ വേറെ.." "നാളത്തെ പെണ്ണുകാണൽ എങ്കിലും ഒന്ന് നടന്നു കിട്ടിയാൽ മതിയായിരുന്നൂ.." "മോനെ പറയുവാൻ മറന്നൂ. എനിക്ക് ആ ബാബുച്ചേട്ടനെ ആണ് സംശയം. അയാൾ ആണോ ഇതെല്ലാം കുത്തുന്നത്....?" "'അമ്മ ഒന്നു വെറുതെ ഇരിക്ക്. എന്ത് തങ്കപ്പെട്ട മനുഷ്യൻ ആണെന്നോ പുള്ളിക്കാരൻ..ഇന്നലെയും കൂടെ എന്നോട് പറഞ്ഞതേ ഉള്ളൂ, നിൻ്റെ കല്യാണം നടക്കും വിഷമിക്കേണ്ട എന്ന്.." "ശരി ഞാനായിട്ടു ഒന്നും പറയുന്നില്ല.." 'അമ്മ ദേഷ്യപ്പെട്ടു പോയി.. .................................. "അമ്മേ എങ്ങനെ ഉണ്ട്. ഉഷാറായിട്ടില്ലേ..." "നീ വേഗം വാ. എത്ര നേരമെടുത്താണ് നീ ഒരുങ്ങുന്നത്. മൂന്നാൻ വഴിയിൽ കാത്തു നിൽപ്പുണ്ട്..." "ഈശോയെ, ഈ കല്യാണമെങ്കിലും നടന...