എൻ്റെ രാജകുമാരി ENTE RAJAKUMARI, E (2), FB, N, A, K, SXC, P, KZ, AP, P, NA, LF, NL, G, QL, EK
കൈയ്യിലിരുന്ന റിപ്പോർട്ടുകളിലേയ്ക്ക് ഞാൻ പുച്ഛത്തോടെ നോക്കി. എല്ലാം കഴിഞ്ഞിരിക്കുന്നൂ. ഒരു ജന്മത്തിൻ്റെ എല്ലാ സഹനങ്ങളും ഇവിടെ തീരുകയാണ്. ഡോക്ടർ എന്നോട് പറഞ്ഞു "വിഷമിക്കരുത്. നമുക്ക് പരമാവധി ശ്രമിക്കാം.." അമ്മ എൻ്റെ കൈയ്യിൽ പിടിച്ചൂ. കണ്ണുനീർ ഒഴുകുന്നുണ്ട്. ഞാൻ ഡോക്ടറോട് ചോദിച്ചൂ. "എന്നെ വെറുതെ ഇനി പറ്റിക്കേണ്ട. എനിക്ക് ഇനി എത്ര സമയം ഉണ്ട്. അത് മാത്രം പറഞ്ഞാൽ മതി." ഡോക്ടർ അറിയാതെ പറഞ്ഞു പോയി "ഏറി പോയാൽ മൂന്ന് മാസം. നാളെ തന്നെ ട്രീറ്റ്മെന്റ് തുടങ്ങണം. രക്ഷപെടുവാൻ ചിലപ്പോൾ സാധിക്കും. ആ ഒരു വളർച്ച തലച്ചോറിൽ നിന്നും എടുത്തു മാറ്റണം. അത് ക്യാന്സറാണ് എന്ന് ഉറപ്പിക്കേണ്ട. ഓപ്പറേഷൻ കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. ഞാൻ ചെന്നൈയിലുള്ള എൻ്റെ കൂട്ടുകാരനോട് സംസാരിക്കുന്നുണ്ട്. " ആ നിമിഷം ഞാൻ അറിയാതെ ചിരിച്ചു പോയി. ഒന്നും മിണ്ടാതെ ഞാൻ അമ്മയേയും കൂട്ടി അവിടെ നിന്നും ഇറങ്ങി. ഇനി അധികം സമയമില്ല. ചെയ്തു തീർക്കുവാൻ ഒരുപാടുണ്ട്. ........................... വീട്ടിൽ എത്തിയതും മോളെ അമ്മയെ ഏല്പിച്ചു ഞാൻ മുറിയിലേയ്ക്കു നടന്നൂ. "അമ്മേ, ഏട്ടൻ വരുമ്പോൾ ഈ ഒരു രാത്രി എന്...