നാരങ്ങ മിഠായി NAARANGHA MIDAYI, FB, E, A, N, K, AP, SXC, KZ, QL, LF, EK, P
"ഗോപാലേട്ട സുഖമല്ലേ..?" എൻ്റെ ചോദ്യം കേട്ടതും ബീഡി തെറുപ്പു നിറുത്തി ഗോപാലേട്ടൻ എന്നെ നോക്കി. അപ്പോൾ ആ മുഖത്തു തളം കെട്ടി നിൽക്കുന്ന ദൈന്യത ഞാൻ തിരിച്ചറിഞ്ഞു. ഒരു പുഞ്ചിരി സമ്മാനിച്ച് ഏട്ടൻ ചോദിച്ചൂ.. "കുഞ്ഞു എപ്പോൾ വന്നൂ..?" "കുറച്ചു ദിവസമായി ചേട്ടാ. ഇന്നാണ് ഇവിടേയ്ക്ക് വരുവാൻ സമയം കിട്ടിയത്.." "കുഞ്ഞിൻ്റെ അമ്മയെ കാണുമ്പോൾ ഒക്കെ വിശേഷം ഞാൻ ചോദിച്ചറിയാറുണ്ട്. കുഞ്ഞു നല്ലൊരു നിലയിൽ എത്തുമെന്ന് എനിക്ക് അറിയാമായിരുന്നൂ. മോൾക്കിപ്പോഴും എന്നെ ഓർമ്മയുണ്ടല്ലോ. അത് തന്നെ വലിയ കാര്യം.." "എന്താ ചേട്ടാ ഇങ്ങനെ പറയുന്നത്. ഈ വിദ്യാലയവും ചേട്ടൻ്റെ കടയും ഒരിക്കലും എനിക്ക് മറക്കുവാൻ കഴിയില്ല. സ്വപ്നങ്ങളെ കൈ എത്തി പിടിക്കുവാൻ ഞാൻ പഠിച്ചത് ഇവിടെ നിന്നാണ്. ഈ വിദ്യാലയം എനിക്ക് എത്രയോ പ്രീയപെട്ടതാണ്, അതിലും പ്രീയപെട്ടതാണ് ഏട്ടൻ്റെ കട." "അതൊക്കെ ഒരു കാലം കുഞ്ഞേ. അമേരിക്കയിൽ പോയിട്ടും കുഞ്ഞു എന്നെ മറന്നില്ലല്ലോ.." "അമേരിക്കയിൽ പോയാൽ സ്വന്തം നാട് മറക്കുമോ ഏട്ടാ. മനസ്സ് എന്നും ഇവിടെ തന്നെയാണ്. ഗ്യാസ് മിഠായിയും, കപ്പലണ്ടി മിഠായിയും ഒക്കെ ഇവിടെ ന...