പോസ്റ്റുകള്‍

ഫെബ്രുവരി, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

താലി THAALI, E, N, A, KZ, K

" അമ്മ  ചീത്തയാ, എനിക്കിനി ഈ അമ്മയെ കാണേണ്ട. അമ്മ ഇവിടെ നിന്ന് പൊക്കോ എങ്ങോട്ടെങ്കിലും.." ഉണ്ണിയുടെ വായിൽ നിന്നും വീണ ആ വാക്കുകൾ തറച്ചത് നെഞ്ചിൽ ആയിരുന്നൂ.  അവൻ അങ്ങനെ പറയുമോ.. വയസ്സ്  പതിനെട്ടായിരിക്കുന്നൂ എൻ്റെ ഉണ്ണിക്കു. പക്വത ആവശ്യത്തിനുണ്ട്. എന്നിട്ടും അച്ഛൻ പറഞ്ഞ വാക്കുകൾ അവൻ അതേ പോലെ ഏറ്റുപറഞ്ഞിരിക്കുന്നൂ. കൈ വളരുന്നുണ്ടോ, കാലു വളരുന്നുണ്ടോ എന്ന് നോക്കി വളർത്തിയതാണ് എൻ്റെ ഉണ്ണിയെ.  അവൻ്റെ അച്ഛന് എന്നും തെരക്കായിരുന്നൂ. ചെറുതായി തുടങ്ങിയ കച്ചവടം വളർന്നു പന്തലിച്ചപ്പോൾ അദ്ദേഹത്തിന് ഞാൻ ഒരു അധികപ്പറ്റായി മാറി. അത് മനസ്സിലാക്കിയിട്ടും ഞാൻ ആ വീട്ടിൽ പിടിച്ചു നിന്നതു എൻ്റെ ഉണ്ണിക്കു വേണ്ടി മാത്രമായിരുന്നൂ. ഒന്നുമില്ലാതിരുന്ന അദ്ദേഹത്തിന് വ്യാപാരം തുടങ്ങുവാൻ വേണ്ടി ഞാൻ എല്ലാം നൽകി. ഈ താലി മാല ഒഴിച്ച്. എത്ര സന്തോഷം നിറഞ്ഞ വീടായിരുന്നൂ ഞങ്ങളുടേത്. എപ്പോഴാണ് എല്ലാം തകർന്നത്. ഞാൻ കഴിഞ്ഞേ അദ്ദേഹത്തിന് എന്തും ഉണ്ടായിരുന്നുള്ളൂ. ഉണ്ണിയേയും ജീവനായിരുന്നൂ.   എപ്പോഴോ അദ്ദേഹം എല്ലാം മറന്നൂ.  എൻ്റെ ജീവിതം പിന്നെ ഉണ്ണിക്കു വേണ്ടി മാത്രമായി....

പരസ്പരം PARASPARAM, E, A, N, K, KZ, P, G, LF, AP, EK

 "നിങ്ങൾ എന്താ ഈ കാണിക്കുന്നത്..? കുഞ്ഞുങ്ങളെ ഇങ്ങനെ തല്ലാമോ..?" "ദേ ടീച്ചർ, നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി. എൻ്റെ മോളെ എന്ത് ചെയ്യണം എന്ന് എനിക്കറിയാം. എന്നെ വെറുതെ ഉപദേശിക്കുവാൻ വരേണ്ട." എനിക്ക് നല്ല ദേഷ്യം വന്നൂ. ക്ലാസ്സിൽ ഇടിച്ചു കയറിയതും പോരാ. മിനിയെ  മറ്റു കുട്ടികളുടെ മുന്നിൽ വച്ച് കള്ളി എന്ന് വിളിച്ചു, അവളുടെ കവിളിൽ അയാൾ ആഞ്ഞടിക്കുകയും ചെയ്തു. ആ കുഞ്ഞു മനസ്സു എത്ര വേദനിച്ചു കാണും.  അവളുടെ ബാഗിൽ നിന്നും അയാൾ ഒരു പൊട്ടിച്ച  ബിസ്കറ്റ് പാക്കറ്റ് എടുത്തു. അതും എടുത്തുകൊണ്ട് അയാൾ നിന്ന് കലി തുള്ളുകയായിരുന്നൂ.  എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ എനിക്ക് ആയില്ല.  കണ്ണുകൾ നിറഞ്ഞു തല കുനിച്ചു നിൽക്കുന്ന ആ എട്ടു വയസ്സുകാരിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ. എൻ്റെ കണ്ണുകളും നിറഞ്ഞിരുന്നൂ. പെട്ടെന്ന് ഹെഡ്മിസ്ട്രസ് അങ്ങോട്ട് കയറി വന്നൂ. പ്യുണും ഹെഡ്മിസ്ട്രസും കൂടെ അയാളെ ഒരു കണക്കിന് ക്ലാസിനു പുറത്താക്കി. പുറത്തേയ്ക്കു പോകുമ്പോഴും അയാൾ പറയുന്നുണ്ടായിരുന്നൂ  "നീ വൈകുന്നേരം വീട്ടിലേയ്ക്കു വാ. നിനക്കുള്ളത് ഞാൻ അവി...