ആന്‍റി അമ്മ AUNTY AMMA E, A, N, EK, AP, G, K, SXC, NL, LF, NA, KZ, QL, P
"ഇനി ഇപ്പോൾ ആരും വരാനില്ലലോ. അപ്പൊൾ ശരീരം എടുക്കുവല്ലേ..." ആരോ വിളിച്ചു ചോദിക്കുന്നുണ്ട്.. ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നൂ. മറുപടി ഒന്നും പറഞ്ഞില്ല. കരയുവാൻ എനിക്കാവില്ല. അത്രയ്ക്ക് അനുഭവിച്ചൂ ഈ പത്തു വർഷവും.കണ്ണീരൊക്കെ എപ്പോഴേ വറ്റി. ഇനി വയ്യ. ഒറ്റയ്ക്കായിരുന്നല്ലോ എന്നും. കല്യാണം കഴിഞ്ഞു ഈ വീട്ടിൽ വന്നിട്ട് വർഷം പത്തായിരിക്കുന്നൂ. പക്ഷേ ഭർത്താവും ഒന്നിച്ചു ആകെ ജീവിച്ചത് ഒരു വർഷം ആണ്. ആ ബന്ധത്തിൽ ഒരു മകളും ഉണ്ട്. എന്നെയും അദ്ദേഹത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേ ഒരു ചരട്. അവൾക്കു ഇപ്പോൾ വയസ്സ് ഒൻപതായിരിക്കുന്നൂ. അവൾക്കു അപ്പനെ ഫോട്ടോയിൽ കണ്ട പരിചയമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണോ എന്തോ അവൾക്കു ആ ശവപ്പെട്ടിയുടെ അടുത്തിരിക്കുവാൻ ഭയമാണ്. മറ്റുള്ളവർ എന്ത് പറയും എന്ന് പേടിച്ചു അവൾ എന്നെ മുറുകെ പിടിച്ചു അവിടെ ഇരിക്കുവാണ്. "പാവം കുഞ്ഞു.." അല്ലെങ്കിലും അദ്ദേഹം എന്നെയും മകളെയും എന്നെങ്കിലും ഇഷ്ടപ്പെട്ടിരുന്നോ. ആ താലിയും ചേർത്ത് പിടിച്ചു അനിയൻ്റെ ചെലവിൽ ഈ വീടിൻ്റെ ഒരു മൂലയിൽ കൂടുകയായിരുന്നു ഇത്രയും നാൾ. പോകുവാൻ വേറെ ഇടമില്ലല്ലോ. എത്രയോ വട്ടം അമ്മയ...