ARAVUMAADUKAL അറവുമാടുകൾ FB, A, N, E, K, KZ
തിരിഞ്ഞു ഞാൻ നോക്കിയില്ല. കണ്ണുകൾ തുടച്ചു തല നിവർത്തി നടന്നൂ. പലർക്കും എന്നെ പറ്റി പലതും പറയുവാൻ കാണും. അതൊന്നും ഞാൻ കേൾക്കുവാൻ നിൽക്കുന്നില്ല. ഇനി ഈ നാട്ടിലേക്കു ഒരു മടക്കം ഇല്ല. അത് എൻ്റെ തീരുമാനമാണ്. ഞാൻ ഒരു മണ്ടിയാണെന്നു നിങ്ങൾ കരുതിക്കോളൂ. എനിക്ക് ആരോടും ഒന്നും പറയാനില്ല. എല്ലാം എൻ്റെ വിധിയാണ്. അതിനു മറ്റുള്ളവരെ പഴിച്ചിട്ടു എന്ത് കാര്യം? ദൈവം എല്ലാവരെയും ഒരുപോലെ അല്ലല്ലോ സൃഷിക്കുന്നത്? പലപ്പോഴും തോന്നിയിട്ടുണ്ട്... ചില ജന്മങ്ങൾ ദൈവത്തിൻ്റെ വികൃതികൾ ആണോ എന്ന്. ................................... വയസ്സ് പതിനെട്ടു ആയപ്പോൾ മുതൽ ഉള്ളിൽ ഭയം തുടങ്ങി. ഇനി എൻ്റെ ഊഴം ആണല്ലോ എന്നോർത്ത്. ഇപ്പോഴും എനിക്ക് കുട്ടിത്തം മാറിയിട്ടില്ല. ഇനിയും ഒരുപാടു പഠിക്കണം എന്നുണ്ട്. പഠിക്കുവാൻ അത്ര കഴിവൊന്നും ഉണ്ടായിട്ടല്ല. എന്നാലും എൻ്റെ പ്രായത്തിലുള്ളവർ കോളേജിൽ പോകുന്നത് കണ്ടപ്പോൾ ഒരാഗ്രഹം എനിക്കും പോവണം. പേടിച്ചു പേടിച്ചു അതൊന്നു അമ്മയോട് പറഞ്ഞു "എനിക്ക് കോളേജിൽ ചേരണം. അനിയൻ പഠിക്കുന്നുണ്ടല്ലോ, എന്നെയും ചേർക്കണം." ഒരടി മുഖത്തിട്ടു കിട്ടിയത് മാത്രം ഓർമ്മയുണ്ട്. പിന്നെ കുറെ കേട്ടൂ. കേട്ട...