ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA
ശവപ്പെട്ടിയുടെ മുകളിൽ അവസാനത്തെ പിടി മണ്ണ് ഇട്ടതു ഞാൻ ആയിരുന്നൂ. എല്ലാവരും പോകുന്നത് വരെ ഞാൻ കാത്തു നിന്നൂ. ഒന്നു കാർക്കിച്ചു തുപ്പിയതിനു ശേഷം ഞാൻ ആ മണ്ണ് ആ പെട്ടിയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞു. അത് വലിച്ചെറിയുമ്പോൾ മനസ്സിൽ ഒട്ടും സങ്കടം ഉണ്ടായിരുന്നില്ല. പകരം മനസ്സിൽ എവിടെയൊക്കെയോ ഒതുക്കി വച്ചിരുന്ന എൻ്റെ പക ആ മൺതരികൾക്കു ഒപ്പം ആ കുഴിയിലേക്ക് വീണു. "ദൈവത്തിൻ്റെ നീതി" പെട്ടെന്ന് ആരോ തോളിൽ കൈ വച്ചു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അമ്മയാണ്. "വാ മോളെ, പോകാം." ഞാൻ തലയാട്ടി. എന്നിട്ടു ആ കൈ തട്ടി തെറിപ്പിച്ചു. ഒറ്റയ്ക്ക് മുന്നോട്ടു നടക്കുമ്പോൾ മനസ്സു ശൂന്യം ആയിരുന്നൂ. ഈ പ്രായത്തിൽ എനിക്ക് ഇനി ആ കൈത്താങ്ങു ആവശ്യമില്ല. അത് വേണ്ടിയിരുന്ന പ്രായത്തിൽ ഈ കൈ പിടിച്ചു നടത്തുവാൻ ആരെയും ഞാൻ കണ്ടില്ല. ഫ്ലാറ്റിൽ എത്തി കണ്ണടക്കുമ്പോൾ മനസ്സിൽ ഒരു നാലാം ക്ലാസ്സുകാരി വിങ്ങിപ്പൊട്ടി. "ആരും തുണയില്ലാത്ത ഒരു പാവം കുട്ടി." പെട്ടെന്നു കേട്ടു അമ്മയുടെ സ്വരം. "മോളെ, അമ്മ പൊക്കോട്ടെ, നിനക്കിവിടെ ഒരു കുറവും ഉണ്ടാകില്ല. അമ്മമ്മ നിന്നെ നന്നായി നോക്കിക്കൊള്ളും." "വേണ്ട, എനി...