എൻ്റെ അഭിമാനം ENTE ABHIMANAM, E, FB, N, A, K, KZ, AP, NL, P, LF, EK, SXC, G
"ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ. ആനിവേഴ്സറിക്കു പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം. ഇനി ഇപ്പോൾ ഒരു മാസമേ ഉള്ളൂ." "ശരിയാണല്ലോ, ഞാൻ അത് അങ്ങു മറന്നു പോയി." പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു. "ഞാൻ ടീച്ചറെ ആണ് ഉദ്ദേശിച്ചത് മനസ്സിൽ. മിനി ടീച്ചർ, ആശ ടീച്ചറുടെ പൂർവ്വവിദ്യാർത്ഥി അല്ലെ." പെട്ടെന്ന് മനസ്സ് പറഞ്ഞു. "അത് വേണ്ട ടീച്ചറെ, അത് ചെയ്യേണ്ട ആൾ ഞാൻ അല്ല. സലീം ആണ്. അത് അവൻ പറഞ്ഞാലേ ഈ കഥ പൂർത്തിയാകൂ." "സലീമോ, അതാരാ ടീച്ചറെ. ടീച്ചർ എന്താ ഉദ്ദേശിച്ചത്." "ഒന്നുമില്ല ടീച്ചറെ. സലിം എൻ്റെ ക്ലാസ്സ്മേറ്റ് ആണ്. ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിരുന്നത്. ആശ ടീച്ചറുടെ പ്രീയപ്പെട്ട വിദ്യാർത്ഥി ആണ്." അത് പറയുമ്പോൾ മനസ്സിൽ പുച്ഛം ആയിരുന്നൂ. ഞാൻ തുടർന്നൂ. "ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡ്ഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ. അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്." "ആ സലീമോ. അദ്ദേഹം ഒക്കെ നമ്മുടെ ഈ ചെറിയ ചടങ്ങിന് വരുമോ." ഹേമ ടീച്ചർ അത്ഭുതപ്പെട്ടു. "വരും, ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത്. അവ...