നിയോഗം NIYOGAM FB, N, E, A, K, SXC, KZ, LF, EK, G, NA
"അങ്കിൾ, എന്നെ എടുത്തേ." നോക്കുമ്പോൾ മനുക്കുട്ടൻ പാന്റിൽ പിടിച്ചു വലിക്കുന്നൂ. അവനെ വാരി എടുത്തു, ആ കവിളിൽ ഒരുമ്മ കൊടുത്തു. കൈയ്യിൽ കയറിയതും അവൻ കാര്യമായി സംസാരം തുടങ്ങി. എന്നും അങ്ങനെയാണ്, കൂട്ടുകാരനെ (ജോണി) കാണുവാൻ വരുമ്പോൾ അവൻ്റെ മോനുള്ള ഡയറി മിൽക്ക് കൈയ്യിൽ കരുതാറുണ്ട്. മിക്കവാറും ശനിയാഴ്ചകളിൽ ഞങ്ങൾ കൂട്ടുകാർ കൂടാറുള്ളതാണ്. അവൻ്റെ ഒഴിഞ്ഞു കിടക്കുന്ന തറവാട് വീട്ടിലാണ് സമ്മേളനം. ഞാനും ജോണിയും അടുത്തടുത്താണ് താമസിക്കുന്നത്. പക്ഷെ, ജോലിത്തിരക്ക് കാരണം കാണുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രമാണ്. പക്ഷേ എന്നും വിളിക്കും. അവിടെ ചെല്ലുമ്പോൾ ആദ്യം മനുക്കുട്ടനെ താലോലിക്കും. അവനറിയാം എൻ്റെ പോക്കറ്റിൽ അവനുള്ള ചോക്ലേറ്റ് കാണുമെന്നു. അതെൻ്റെ മകൾ അവനു വേണ്ടി തന്നു വിടാറുള്ളതാണ്. അവൻ പോക്കറ്റിൽ നോക്കി. ചോക്ലറ്റ് ഇല്ല. പിന്നെ കരച്ചിലായി. ഞാൻ അവനെയും കൊണ്ട് അടുത്തുള്ള കടയിൽ ചെന്ന് ചോക്ലേറ്റ് വാങ്ങി കൊടുത്തു. മരണത്തിരക്കിനിടയിൽ ചോക്ലേറ്റ് വാങ്ങുവാൻ മറന്നു. ആ മൂന്ന് വയസ്സുകാരന് അറിയുമോ അവൻ്റെ അപ്പ ഇനി വരില്ലെന്ന്. അവിടെ ഉള്ളവരുടെ മുഖത്തെല്ലാം സഹതാപ ഭാവം. ആരോ പറയുന്നതു ...