അഹങ്കാരി AHANGARI E, A, N, K, SXC, KZ, P, NA, LF, P, AP
"എടീ എരണംകെട്ടവളേ, എഴുന്നേൽക്കടീ.." ശബ്ദം കേട്ട് മുറിയിൽ നിന്നിറങ്ങി നോക്കുമ്പോൾ കണ്ടൂ. അമ്മയുടെ മുടിക്കുത്തിനു പിടിച്ചു നിലത്തിട്ട് ഇടിക്കുന്ന അപ്പൻ. പിടിച്ചു മാറ്റുവാൻ ചെന്ന എനിക്കും കിട്ടി രണ്ടെണ്ണം. കുടിച്ചു കയറി വന്നിരിക്കുന്നൂ. എന്താണാവോ ഇന്നത്തെ പ്രശ്‌നം. നിലത്തു കിടക്കുന്ന ചോറ് കണ്ടപ്പോൾ മനസ്സിലായി. ചോറും കറിയും അപ്പന് ബോധിച്ചു കാണില്ല. അമ്മയ്ക്ക് സുഖമില്ലായിരുന്നൂ "പാവം കുക്കറിലാണ് ചോറ് വച്ചതു. അത് അപ്പന് ഇഷ്ടമല്ല." ഓർമ്മ വച്ച നാൾ മുതൽ കാണുന്നതാണ് അപ്പൻ്റെ ഈ പേക്കൂത്തു. ഉള്ളത് മുഴുവൻ കുടിച്ചു കളയും. പറമ്പിൽ നിന്നുള്ള ആദായമാണ് ആകെ ഉള്ള വരുമാനം. പുറമേ നിന്ന് നോക്കുമ്പോൾ എല്ലാവർക്കും എന്താ.. വലിയ വീട്, തറവാട്ടുകാർ. അപ്പൻ ഒരു പ്രമാണിയും. പക്ഷേ ആ വലിയ വീടിനുള്ളിൽ എരിഞ്ഞു തീരുന്ന ജന്മം ആയിരുന്നൂ അമ്മ. അപ്പനെ എതിർക്കുവാൻ അവർക്ക് ഭയം ആയിരുന്നൂ, എനിക്കും. കുട്ടിക്കാലത്തൊക്കെ വഴക്കു തുടങ്ങുമ്പോൾ മേശയുടെ അടിയിൽ കയറി ഞാൻ ഒളിച്ചിരിക്കുമായിരുന്നൂ. ആ ഭയം വളർന്നപ്പോഴും മനസ്സിൽ അങ്ങനെ നിന്നൂ. അന്നൊക്കെ വീട്ടിലെ തല്ലുപിടുത്തമൊന്നും നാണക്ക...