JEEVAN ജീവൻ
എല്ലാവർക്കും അറിയാം "ജീവൻ" എന്ന വാക്കിൻ്റെ അർത്ഥം. പക്ഷേ, നിങ്ങളിൽ എത്ര പേർക്കറിയാം അതിൻ്റെ വില. എന്തിനും ഏതിനും ആത്മഹത്യ ചെയ്യും എന്ന് ചിന്തിക്കുന്ന ഒരു തലമുറയാണ് എനിക്ക് ചുറ്റിലും ഉള്ളത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ അടുത്ത ദിവസ്സങ്ങളിൽ സോഷ്യൽ മീഡിയകളിലൂടെ കേട്ട ഒരു വാർത്ത. അതെനിക്ക് ഒത്തിരി ദുഃഖം ഉണ്ടാക്കി. അതുകൊണ്ടാണ് ആണ് ഞാൻ ഇന്ന് ജീവൻ എന്ന വിഷയത്തേക്കുറിച്ചു എഴുതാം എന്ന് കരുതിയത്. ആ വാർത്ത ഇതായിരുന്നൂ "ഐഐടിയിൽ നിന്നും BTech കഴിഞ്ഞു ഐഐഎംൽ നിന്നും MBA എടുത്ത ഒരു ചെറുപ്പക്കാരൻ ജോലി സ്ഥലത്തെ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്തു." എന്താണ് നമ്മുടെ ചെറുപ്പക്കാർക്ക് പറ്റിയത് എന്നെനിക്കറിയില്ല. എല്ലാവരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ട്. സത്യത്തിൽ ഓരോ പ്രശ്നങ്ങൾക്കും ഉള്ള ഉത്തരം കണ്ടെത്തൽ അല്ലെ നമ്മുടെ ഓരോ ദിവസ്സവും. പക്ഷേ, പ്രശ്നങ്ങളെ എങ്ങനെ നേരിടണം എന്നറിയാതെ കുഴങ്ങുന്ന ഒരു തലമുറയെ ആണ് ഇന്നത്തെ വിദ്യാഭ്യാസ രീതിയിൽ നമ്മൾ വളർത്തി കൊണ്ട് വരുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പലരും എന്നോട് ചോദിക്കാറുള്ള ഒരു കാര്യമാണ് 'നീ എന്താണ് എപ്പോഴും...