ORU UYARPPU MAHAMAHAM ഒരു ഉയർപ്പു മഹാമഹം , FB, N, G, A
ഈസ്റ്റർ അടുക്കുന്തോറും മനസ്സിൽ ഒത്തിരി ഓർമ്മകൾ ഓടിക്കളിക്കുന്നുണ്ട്. അതിൽ ഒന്ന് ഇവിടെ എഴുതി ചേർക്കുന്നൂ. എൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ പള്ളിയിലെ ഉയർപ്പു തിരുന്നാളിന് യേശുവിനെ കല്ലറയിൽ നിന്നും ഉയർപ്പിക്കുന്നതെല്ലാം അപ്പച്ചനാണ്. അതിനു സഹായിയായി അപ്പച്ചന് എന്നും കൂടെ ഉണ്ടായിരുന്നത് എൻ്റെ ആങ്ങളമാരും ജോണേട്ടനും ആണ്. അങ്ങനെ ഒരു ഉയർപ്പു ദിനത്തിൽ നടന്ന കഥയാണ് ഇത്.... രാവിലെ തന്നെ അപ്പച്ചനും സംഘവും പള്ളിയിലെത്തി ഉയർപ്പിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി. വൈകുന്നേരം ആയപ്പോഴേക്കും അവർ യേശുവിനെ ഉയർപ്പിക്കുവാനുള്ളതെല്ലാം ഏകദേശം ശരിയാക്കി. ഓരോരുത്തർക്കും പ്രത്യേകം ജോലികൾ ഉണ്ട്. തെറ്റാതെ അത് ചെയ്യണം. പാതിരാത്രിയായി. എല്ലാവരും പള്ളിയിലെത്തി. ഞങ്ങൾ എല്ലാം ആകാംക്ഷയോടെ യേശു ഉയർക്കുന്നതും പ്രതീക്ഷിച്ചു നിൽപ്പായി. പെട്ടെന്ന് പള്ളിയിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു, ടോർച്ചു തെളിഞ്ഞു. ഗുണ്ട് പൊട്ടി. കർത്താവു ഉയർത്തു. ആഹാ.. എന്താ ടൈമിംഗ്... സംഭവം പൊളിച്ചൂ.. പക്ഷേ.. യേശു ഉയർത്തതിന് പുറകെ രണ്ടു പേര് കല്ലറ സജ്ജീകരിച്ച സ്ഥലത്തു നിന്നും ഓടുന്നതു ഞാൻ കണ്ടൂ. അടിപൊളിയായി കാര്യങ്ങൾ എല്ലാം നടന്...