ORU UYARPPU MAHAMAHAM ഒരു ഉയർപ്പു മഹാമഹം , FB, N, G, A

ഈസ്റ്റർ അടുക്കുന്തോറും മനസ്സിൽ ഒത്തിരി ഓർമ്മകൾ ഓടിക്കളിക്കുന്നുണ്ട്. അതിൽ ഒന്ന് ഇവിടെ എഴുതി ചേർക്കുന്നൂ.

എൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ പള്ളിയിലെ ഉയർപ്പു തിരുന്നാളിന് യേശുവിനെ കല്ലറയിൽ നിന്നും ഉയർപ്പിക്കുന്നതെല്ലാം അപ്പച്ചനാണ്. അതിനു സഹായിയായി അപ്പച്ചന് എന്നും കൂടെ ഉണ്ടായിരുന്നത് എൻ്റെ ആങ്ങളമാരും ജോണേട്ടനും ആണ്.

അങ്ങനെ ഒരു ഉയർപ്പു ദിനത്തിൽ നടന്ന കഥയാണ് ഇത്....

രാവിലെ തന്നെ അപ്പച്ചനും സംഘവും പള്ളിയിലെത്തി ഉയർപ്പിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി. വൈകുന്നേരം ആയപ്പോഴേക്കും അവർ യേശുവിനെ ഉയർപ്പിക്കുവാനുള്ളതെല്ലാം ഏകദേശം ശരിയാക്കി. ഓരോരുത്തർക്കും പ്രത്യേകം ജോലികൾ ഉണ്ട്. തെറ്റാതെ അത് ചെയ്യണം.

പാതിരാത്രിയായി. എല്ലാവരും പള്ളിയിലെത്തി. ഞങ്ങൾ എല്ലാം ആകാംക്ഷയോടെ യേശു ഉയർക്കുന്നതും പ്രതീക്ഷിച്ചു നിൽപ്പായി.

പെട്ടെന്ന് പള്ളിയിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു, ടോർച്ചു തെളിഞ്ഞു. ഗുണ്ട് പൊട്ടി. കർത്താവു ഉയർത്തു.

ആഹാ.. എന്താ ടൈമിംഗ്... സംഭവം പൊളിച്ചൂ..

പക്ഷേ.. യേശു ഉയർത്തതിന് പുറകെ രണ്ടു പേര് കല്ലറ സജ്ജീകരിച്ച സ്ഥലത്തു നിന്നും ഓടുന്നതു ഞാൻ കണ്ടൂ. അടിപൊളിയായി കാര്യങ്ങൾ എല്ലാം നടന്നൂ.

പിന്നീട് വീട്ടിൽ ചെന്നപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്.

അപ്പച്ചൻ ടോർച്ചു തെളിയിക്കുവാൻ ഒരു സമയം പറഞ്ഞേൽപ്പിച്ചിട്ടുണ്ടായിരുന്നൂ. തിരക്കിനിടയിൽ അനിയൻ (സിനോജ്) അത് നേരത്തെ അറിയാതെ കത്തിച്ചൂ പോയി. മൊത്തം ഇരുട്ടാണ്. അപ്പച്ചന് നല്ല ദേഷ്യം വന്നൂ..

"വേഗം കെടുത്തെടാ.."

അപ്പച്ചൻ പറഞ്ഞത് അവൻ അനുസരിച്ചൂ..

അവൻ അത് നിലത്തു കുത്തി കെടുത്തി. അതോടെ അത് പൊട്ടി. അതാണ് പുറത്തു നിന്ന നമ്മൾ കേട്ട ഗുണ്ടിൻ്റെ ശബ്ദം.

അതോടെ അവൻ്റെ കൈ മൊത്തം പൊള്ളി. അതാണ് ഉയർപ്പിനു പിന്നാലെ അവൻ ഓടി പോയത് (ഓടിയവരിൽ ഒന്നാമൻ)...

അവൻ ഓടിയത് പള്ളി മേടയിലെ പൈപ്പിൻ്റെ  അടുത്തേയ്ക്കാണ്. അതിൻ്റെ അടിയിൽ കൈയ്യും കാണിച്ചു അവൻ നിൽപ്പായി.

അവൻ്റെ പുറകെ ഓടിയത് ജോണേട്ടൻ, പുള്ളിക്കാരൻ എന്തിനാണ് ഓടിയത്, അവനു അത് മനസ്സിലായില്ല...?

അതിനുള്ള മറുപടി അവനു ജോണേട്ടൻ കാണിച്ചു കൊടുത്തൂ.

ഒപ്പം ആ കഥന കഥയും പറഞ്ഞു കൊടുത്തൂ..

അപ്പച്ചൻ ടോർച്ചു കെടുത്തുവാൻ പറഞ്ഞതും തിരക്കിനിടയിൽ ടോർച്ചു നിലത്തു കുത്തി കെടുത്തുന്നതിനു പകരം അവൻ ടോർച്ചു കുത്തിക്കെടുത്തിയത് പുള്ളിക്കാരൻ്റെ ചന്തിക്കാണ്. ഗുണ്ട് പൊട്ടുന്നത് പോലെ അത് പൊട്ടിയപ്പോൾ കൂടെ കത്തിയത് പുള്ളിയുടെ മുണ്ടും.

പുള്ളിക്കാരൻ്റെ പുറകുവശത്തെ മുണ്ടു മുഴുവൻ കത്തി ശരീരം പൊള്ളിയിരിക്കുന്നൂ. വേറെ ഒന്നുമല്ല....

ചുമ്മാതല്ല, പുള്ളിക്കാരൻ ഓടിയത്‌..

ഏതായാലും രണ്ടു പേരും മേടയിലെ പൈപ്പിൽ നിന്നും വെള്ളമെടുത്തു  പൊള്ളൽ ശമിപ്പിച്ചുകൊണ്ടിരുന്നൂ.

അപ്പോഴാണ് കുർബ്ബാന കഴിഞ്ഞു അച്ഛൻ അങ്ങോട്ട് വന്നത്.

വന്ന ഉടനെ അച്ഛൻ്റെ വക മാസ്സ് ഡയലോഗ്.

"പള്ളിയുടെ അകത്തിട്ടു ഗുണ്ട് പൊട്ടിക്കുന്ന കാര്യം ആരും എന്നോട് പറഞ്ഞില്ലല്ലോ. പക്ഷേ, എന്താ ടൈമിംഗ്..? സംഭവം സൂപ്പർ ആയിട്ടോ..."

അത്ഉ കേട്ട ഉടനെ അനിയനും ജോണേട്ടനും പൊള്ളിയ ഭാഗത്തു കുറച്ചു കൂടെ വെള്ളം ഒഴിച്ചൂ, സമാധാനിച്ചൂ...

ശരീരം പൊള്ളിയാലും കർത്താവു നന്നായി ഉയർത്തല്ലോ....

ഒരു ഉയർപ്പു മഹാമഹം

............................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA