മറുപടി MARUPADI, FB, N, E, K, AP, KZ, A, P, G
"മകൻ നന്നായി പഠിക്കുന്നുണ്ട്. അവനൊരു ജോലി കിട്ടിയാൽ ഈ കുടുംബം രക്ഷപെടും. എൻ്റെ ഈശ്വരാ അവനൊരു ആപത്തും വരാതെ കാത്തോണേ.."
"നിങ്ങൾ എന്നും ഈ രൂപത്തിന് മുന്നിൽ നിന്ന് അവനു വേണ്ടി മാത്രം പ്രാർത്ഥിക്കുന്നൂ. അവനു മാത്രമാണ് നിങ്ങൾ പ്രാധാന്യം കൊടുക്കുന്നത്. അവൻ ഇംഗ്ലീഷ് മീഡിയത്തിലും മകൾ മലയാളം മീഡിയത്തിലും പഠിക്കുന്നു. ഈ വേർതിരിവ് ശരിയാണോ..ചേട്ടാ.."
"നീ ഒന്ന് മിണ്ടാതിരിക്കൂ ഭാഗ്യം, അവൻ പഠിച്ചു നല്ലൊരു ജോലിക്കാരൻ ആയാൽ അവളെ അവൻ തന്നെ കെട്ടിച്ചു വിടും. പെൺകുട്ടികൾ അധികം പഠിച്ചിട്ടു എന്തിനാണ്?. അവനല്ലേ നാളെ നമ്മളെ നോക്കേണ്ടത്.."
"നിങ്ങൾക്ക് എന്തിനും ഏതിനും ഒരു ന്യായമുണ്ട്. പക്ഷേ.. കാലം നമുക്കായി കരുതി വച്ചിരിക്കുന്നത് എന്താണ് എന്ന് ആർക്കറിയാം..?"
...........................................
"അച്ഛാ, എനിക്ക് മെഡിസിന് പോണം. ഗവണ്മെന്റ് സീറ്റ് കിട്ടിയില്ല. പക്ഷേ ...."
"മോനെ, ഹോസ്റ്റൽ ഫീസും കാര്യങ്ങളും അച്ഛനെ കൊണ്ട് കൂട്ടിയാൽ കൂടില്ല. മാനേജ്‌മന്റ് ഫീസ് വച്ച് ഞാൻ എങ്ങനെ നിന്നെ പഠിപ്പിക്കും..."
"വിദ്യക്ക് വേണ്ടി അച്ഛൻ കരുതി വച്ച പണം ഉണ്ടല്ലോ. ബാക്കി ലോൺ എടുക്കാം. കൂട്ടുകാരൻ്റെ അമ്മാവൻ്റെ കോളേജ് ആയതു കൊണ്ട് മാത്രമാണ് മാനേജ്‌മന്റ് ഫീസിൽ കുറവ് കിട്ടുന്നത്. എനിക്ക് ചേർന്നേ തീരൂ. എൻ്റെ പഠനം കഴിയുമ്പോൾ എല്ലാം നമുക്ക് ശരിയാക്കാം.."
"ശരി നിൻ്റെ ഇഷ്ടം പോലെ നടക്കട്ടെ...."
"നിങ്ങൾ എന്തിനാണ് അവൻ പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കുന്നത്, നമുക്ക് ഒരു മകൾ കൂടെ ഉണ്ട് എന്ന ചിന്ത നിങ്ങൾക്കുണ്ടോ..?"
"നീ ഒന്ന് മിണ്ടാതിരിക്കു, എല്ലാം ശരിയാകും ഭാഗ്യം.."
....................................
"അച്ഛാ, എനിക്ക് പിജിക്കു ചേരണം എന്നുണ്ട്. വെറും എംബിബിസ് കൊണ്ട് ഇക്കാലത്തു ഒരു കാര്യവും ഇല്ല.."
അവൻ്റെ ആവശ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. എന്നാലും...
"ശരി, പക്ഷേ ഇവിടത്തെ സ്ഥിതി നിനക്ക് അറിയാമല്ലോ. എന്നാലും നിൻ്റെ ഇഷ്ടം നടക്കട്ടെ. വിദ്യക്കായി മാറ്റി വച്ച കുറച്ചു ആഭരണങ്ങൾ ഉണ്ട്. പിന്നെ നമ്മുക്ക് ആ അര ഏക്കർ സ്ഥലം വിൽക്കാം. ഇനി ഒരു രണ്ടു വർഷം കൂടി ഉള്ളല്ലോ. വിദ്യയെ ഈ വർഷം ബിരുദത്തിനു ചേർക്കാം. അവൾ ഏതെങ്കിലും ഗവണ്മെന്റ് കോളേജിൽ പടിക്കട്ടെ.."
......................................
"എന്നാലും വിദ്യയുടെ അച്ഛാ, അവൾക്കും ആഗ്രഹങ്ങൾ കാണില്ലേ. അവൾക്കും പഠിച്ചു ഡോക്ടർ ആവണം എന്നാണ് പറയുന്നത്."
"പെൺകുട്ടികൾ കുറച്ചൊക്കെ ആഗ്രഹിച്ചാൽ മതി.."
"പഠിക്കുവാൻ മിടുക്കിയായിട്ടും വിദ്യയെ എൻട്രൻസ് കോച്ചിങ്ങിനു വിടുവാൻ പോലും നിങ്ങൾ തയ്യാറായില്ല.."
"നീ ഒന്ന് നിർത്തുനിന്നുണ്ടോ ഭാഗ്യം.."
ഞാൻ ഒന്നും ചോദ്യം ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. പാവം എൻ്റെ വിദ്യ മോൾ...
അവസാനം വിദ്യ ബിരുദത്തിനു ചേർന്നൂ. അവളുടെ കണ്ണുനീർ വീണത് എൻ്റെ നെഞ്ചിലാണ്. മെഡിസിൻ എന്ന വാക്ക് അവൾ മറന്നൂ.
...................................
കാലം കടന്നു പോയികൊണ്ടിരുന്നൂ. മകൻ പഠനമെല്ലാം കഴിഞ്ഞു ഡൽഹിയിൽ നല്ലൊരു ഹോസ്പിറ്റലിൽ ജോലിക്കു കയറി. മകൾ ബിരുദം കഴിഞ്ഞു നിൽക്കുന്നൂ. അവൾക്കായി നല്ല ആലോചനകൾ വരുന്നുണ്ട്.
പ്രതീക്ഷിക്കാതെയാണ് അന്ന് അവൻ വന്നത്. ഒത്തിരി നാളായി എൻ്റെ കുട്ടി വന്നിട്ട്. വലിയ തിരക്കുള്ള ഡോക്ടർ അല്ലെ..
"അച്ഛാ.. എനിക്ക് അച്ഛനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കുവാനുണ്ട്.."
"മോൻ, പറഞ്ഞോളൂ.. വിദ്യയുടെ കാര്യമല്ലേ. ഇപ്പോൾ വന്ന ആലോചന കൊള്ളാം. അവർ നല്ല തറവാട്ടുകാർ ആണ്. പയ്യൻ ബാങ്കിൽ ആണ്.."
"അത് അവിടെ നിൽക്കട്ടെ. എനിക്ക് എൻ്റെ കാര്യമാണ് പറയാനുള്ളത്. എൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു കുട്ടിയ എനിക്ക് ഇഷ്ടമാണ്. ഞങ്ങൾ വിവാഹം കഴിക്കുവാൻ തീരുമാനിചൂ. അച്ഛനും അമ്മയും കൂടെ അവരുടെ വീട് വരെ നാളെ എൻ്റെ കൂടെ ഒന്ന് വരണം."
പറയുവാൻ വന്ന വാക്കുകൾ തൊണ്ടയിൽ അറിയാതെ കുടുങ്ങി. എത്ര പ്രതീക്ഷയിൽ വളർത്തികൊണ്ട് വന്ന മകനാണ്.
ഞാൻ പറഞ്ഞതാണ് ശരി എന്ന് എനിക്കപ്പോൾ തോന്നി. അവൻ എന്നും അവൻ്റെ കാര്യം മാത്രമേ നോക്കിയിട്ടുള്ളൂ...
ഇപ്പോഴെങ്കിലും അദ്ദേഹം അത് മനസ്സിലാക്കി കാണും...
......................................
വളരെ ആഘോഷമായി ആ വിവാഹം നടന്നൂ. അവർ രണ്ടു പേരും ഡൽഹിക്കു തിരിച്ചു പോയി.
വിദ്യയും അച്ഛനും ഒന്നും പറഞ്ഞില്ല.
അവളെ പിജിക്കു ചേർക്കുവാൻ എൻ്റെ കൈയ്യിൽ പണമില്ല. അവനാണെങ്കിൽ ഒന്നും അയച്ചു തരുന്നില്ല. ഫോൺ വിളികൾ നന്നേ കുറഞ്ഞു..
ഒരു വർഷം വിദ്യ വീട്ടിൽ നിന്നൂ. ഒരു ദിവസ്സം അവൻ ഫോൺ ചെയ്‌തു..
"വിദ്യക്ക് പിജിക്ക് ഒരു സീറ്റ് തരപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ എല്ലാവരും ഇനി ഇവിടെ നിന്നാൽ മതി. അവൾക്കു ഇവിടെ പഠിക്കാം.."
അതുവരെ മകനോട് തോന്നിയ വെറുപ്പെല്ലാം അവിടെ തീർന്നൂ. ഇനി അവനോടൊപ്പം നിൽക്കാം എന്നുള്ളത് എനിക്ക് സന്തോഷം നൽകി. ആ സന്തോഷത്തിനു അധികം ആയുസ്സു ഉണ്ടായിരുന്നില്ല.
അവനൊരു ഉണ്ണി പിറന്നത് അവിടെ എത്തിയപ്പോൾ മാത്രമാണ് ഞങ്ങൾ അറിഞ്ഞത്. കുട്ടിയെ നോക്കുവാൻ ആളു വേണം, അച്ഛനും അമ്മയും കുട്ടിയെ നോക്കും, അനിയത്തിക്ക് കോളേജിൽ പോകാം. നല്ല ബുദ്ധി..
പക്ഷേ... എന്തോ എൻ്റെ മനസ്സ് അതിനു അനുവദിച്ചില്ല. അദ്ദേഹം ഇനിയെങ്കിലും എനിക്ക് വേണ്ടി എൻ്റെ മകൾക്കു വേണ്ടി സംസാരിക്കുമോ...?
അവനോടു ഒന്നുമാത്രം അദ്ദേഹം പറഞ്ഞു.
"എനിക്ക് തിരിച്ചറിവ് വരുവാൻ ഒത്തിരി സമയം എടുത്തൂ. ഇനിയും എൻ്റെ മകളുടെ കണ്ണുനീർ ഞാൻ വീഴ്ത്തില്ല. ഭാഗ്യത്തെയും മകളെയും കൂട്ടി ഞാൻ നാട്ടിലേയ്ക്ക് പോകുന്നൂ."
വിദ്യ ആഗ്രഹിച്ച പോലെ അവളെ ഞാൻ പിജിക്ക് വിട്ടൂ..
ആ സമയത്തു തന്നെ ദൈവാനുഗ്രഹം പോലെ നല്ലൊരു പയ്യൻ വന്നൂ. അവളെ തുടർന്ന് പഠിപ്പിക്കുവാൻ അവൻ തയ്യാറായി. ആകെയുള്ള വീട് ഞാൻ അദ്ദേഹത്തോട് പറയാതെ തന്നെ അദ്ദേഹം അവൾക്കു നൽകി. കല്യാണത്തിന് ക്ഷണിച്ചെങ്കിലും ഡോക്ടർ മകൻ വന്നില്ല.
പകരം ആകെയുള്ള വീട് മകൾക്കു നൽകിയപ്പോൾ അത് ചോദിക്കുവാൻ അവൻ വന്നൂ..
....................................
കാലം കടന്നു പോയികൊണ്ടിരുന്നൂ..
ഒരിക്കൽ അവൻ വന്നൂ...
"അച്ഛാ.. എനിക്ക് മാപ്പു തരണം. ഞാൻ ചെയ്ത തെറ്റു എത്ര വലുതാണെന്ന് ഇന്നെനിക്കു മനസ്സിലായി.."
"എൻ്റെ മകനെയും ഞാൻ പഠിപ്പിച്ചൂ. വിദേശത്തു പോയി പഠിക്കണം എന്നവൻ വാശി പിടിച്ചൂ. പഠനം കഴിഞ്ഞതും ഒപ്പം കൂടെ പഠിച്ച വിദേശിയായ കുട്ടിയെ വിവാഹം കഴിച്ചൂ അവൻ അവിടെ കൂടി. ഇപ്പോൾ ഞാനും അവളും ഒറ്റയ്ക്കായി. ഞങ്ങൾ അവിടെനിന്നും (ഡൽഹി) ഇവിടെ ഒരു വീട് വാങ്ങി തിരിച്ചു പോന്നു. ഇനിയുള്ള കാലം നമുക്ക് ഒരുമിച്ചു കഴിയാം. അച്ഛനും അമ്മയും ഞങ്ങളുടെ കൂടെ വരണം.."
"നന്നായി മോനെ, ഇടയ്ക്കൊക്കെ നീ വന്നു ഞങ്ങളെ കാണണം. പക്ഷേ, ഞങ്ങൾക്ക് ഈ തറവാടിൽ കിടന്നു മരിക്കുവാനാണ് ഇഷ്ടം. വിദ്യയാണ് ഇതുവരെ ഞങ്ങളെ നോക്കിയത്. ഞങ്ങൾക്ക് ഇവിടെ ഒരു കുറവുമില്ല. ചെറുതാണെങ്കിലും അവൾക്കു ഒരു ഗവൺമെന്റ് ജോലി ഉണ്ട്. മരുമകനും അവളുടെ രണ്ടു കുട്ടികളും അവരെ വിട്ടു ഞങ്ങൾ എങ്ങോട്ടുമില്ല.."
"പിന്നെ, ഞാൻ നിന്നെ ഒരിക്കലും ശപിച്ചിട്ടില്ല. നീയും അവനെ ശപിക്കരുത്. ഇടയ്ക്കു നിങ്ങൾ അവനെ പോയി കാണണം..."
" കാലം ഒന്നിനായും കാത്തുനിൽക്കാറില്ല. ഇന്ന് നമ്മൾ ചെയ്യുന്ന തെറ്റുകൾ തിരുത്തുവാൻ ശ്രമിച്ചില്ലെങ്കിൽ കാലം അതിനുള്ള മറുപടി നമുക്കായി കാത്തുവച്ചിട്ടുണ്ടാകും. അവനെ തിരുത്തുവാൻ നിനക്ക് കഴിയട്ടെ...."
......................................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ