PUNARJJANI പുനർജ്ജനി K, E, A, P, NL, AP, SXC, G, NA, KZ, EK
"എന്താ ചേച്ചി, രണ്ടു ദിവസ്സമായല്ലോ പുറത്തേയ്ക്കു കണ്ടിട്ട്. അതുകൊണ്ടാണ് ഞാൻ അന്വേഷിച്ചിറങ്ങിയത്.." "ഒന്നും പറയേണ്ട സുമി, ഇനി ഇങ്ങനെ ഒരബദ്ധം പറ്റാനില്ല" "അതെന്ത് അബദ്ധം.." "മാസം രണ്ടായിന്നൂ.." "എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.." "എടി, പൊട്ടിക്കാളി. വയറ്റിലുണ്ടെന്ന്.." "ഈശ്വരാ.. എനിക്ക് ഒന്ന് തുള്ളിചാടുവാനാണ് തോന്നുന്നത്..?" "നിനക്ക് അത് പറയാം. മൂത്തവൾ ബിരുദം ഒന്നാം വർഷം, രണ്ടാമൻ പ്ലസ് ടു. ഇതിനിടയിൽ ഒരു കുട്ടി, അതും ഈ വയസ്സാം കാലത്തു. പുള്ളിക്കാരൻ സമ്മതിക്കില്ല. ഞാൻ ഒത്തിരി പറഞ്ഞു നോക്കി. ആരെയും അറിയിക്കരുത് എന്നാണ് ഉത്തരവ്." "അങ്ങനെ പറയല്ലേ ചേച്ചി.." "അതിയാൻ നാളെ എന്നെയും കൊണ്ട് ആശുപത്രിയിൽ പോകുന്നുണ്ട്. ഇതിനെ കളഞ്ഞു കഴിഞ്ഞാലേ ഇനി സമാധാനമുള്ളൂ എന്നാണ് പറയുന്നത് ." ഞാൻ അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വിവാഹം കഴിഞ്ഞിട്ട് വർഷം പത്തായി. ഇതുവരെ എനിക്ക് ഒരു കുഞ്ഞികാൽ കാണുവാൻ ഭാഗ്യം ഉണ്ടായിട്ടില്ല. നേരാത്ത നേർച്ചകൾ ഇല്ല. കാണാത്ത ഡോക്ടർമാരും ഇല്ല. എന്നിട്ടും ദൈവം കനിഞ്ഞ...