ചിത്തരോഗി CHITHAROGI, E, A, N, P, KZ, K, AP, G
"ഭ്രാന്തൻ പോണേ.. ഹോയ്... ഓടടാ ഭ്രാന്താ.." കുട്ടികളുടെ അട്ടഹാസം ചുറ്റിനും മുഴങ്ങുന്നൂ. ഞാൻ വേഗം പുറത്തേക്കിറങ്ങി. അതേ മോൻ അവിടെ നില്പുണ്ട്. എൻ്റെ പൊന്നുമകൻ നാട്ടുകാർക്ക് അവൻ ഭ്രാന്തൻ കൊച്ചുരാമൻ... ഒരമ്മയുടെ മനസ്സു ആ കുഞ്ഞുങ്ങൾക്ക് മനസ്സിലാകുമോ. അവനെ അവർ ഭ്രാന്തൻ എന്ന് വിളിക്കുമ്പോഴെല്ലാം നീറുന്നത് ഈ നെഞ്ചകം ആണ്. അവൻ്റെ ഈ അവസ്ഥ കണ്ടു നീറിയാണ് അവൻ്റെ അച്ഛൻ പോയത്. വേഗം അവൻ്റെ അടുത്തേയ്ക്കു ഓടി ചെന്നൂ. വേഗം ചെന്നില്ലെങ്കിൽ അവൻ്റെ മേലാണ് കുട്ടികൾ കല്ലെറിഞ്ഞു കളിക്കുക. അതിനെ പ്രോത്സാഹിപ്പിക്കുവാൻ മുതിർന്നവരും ഉണ്ട്. കല്ല് കൊള്ളുമ്പോൾ മറ്റു മനുഷ്യരെ പോലെ തന്നെയാണ് അവനും വേദനിക്കുക. ഭ്രാന്തൻമ്മാർ മനുഷ്യർ അല്ലെന്നാണോ.. "ഭ്രാന്തൻ കൊച്ചുരാമൻ കുട്ടികളെ പിടിച്ചു തിന്നുമത്രെ. കൊച്ചുകുട്ടികളെ പേടിപ്പിക്കുവാൻ അമ്മമാർ അവൻ്റെ പേരാണ് ഉപയോഗിക്കുക.." പക്ഷേ കുട്ടികൾ എറിയുന്ന ആ കല്ലുകൾ ഓരോന്നും വീഴുന്നത് ഈ നെഞ്ചിലാണ്. മുതിർന്നവർ പറയുന്ന ഓരോ വാക്കുകളും തറഞ്ഞിറങ്ങുന്നതാണ് എൻ്റെ മനസ്സിലാണ്.. കൈ വളരുന്നോ കാല് വളരുന്നോ എന്ന് നോക്കി താഴെത്തെങ്ങും വയ്ക്കാതെ ഞാൻ വളർത്തിയ എൻ്റ...