പോസ്റ്റുകള്‍

ഒക്‌ടോബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

First Holy Communion - MC

                                                             നമസ്കാരം വിശുദ്ധ മത്തായിയുടെ സുവിശേഷം 19 :14 ൽ പറയുന്നൂ "ശിശുക്കളെ എൻ്റെ അടുത്ത് വരുവാൻ അനുവദിക്കുവിൻ, അവരെ തടയരുത്, എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്." ഇവിടേ സന്നിഹിതരായിട്ടുള്ള എല്ലാവരെയും ഹാർദ്ദവമായി  ഞങ്ങളുടെ മകൻ ജൊഹാൻ ജോർജിൻ്റെ ആദ്യകുർബ്ബാന സ്വീകരണത്തോടനുബന്ധിച്ചുള്ള ഈ സ്നേഹ വിരുന്നിലേക്കു ഞങ്ങൾ ക്ഷണിക്കുന്നൂ. ഒപ്പം ഈ ചടങ്ങിൽ സംബന്ധിച്ച എല്ലാവരോടും ഞങ്ങൾ നന്ദി പറയുന്നൂ.  എനിക്കറിയാം നമ്മൾ എല്ലാവരും ഒത്തിരി പ്രാർത്ഥിച്ചു ഒരുങ്ങിയാണ് ഈ ചടങ്ങിൽ പങ്കെടുത്തത് എന്ന്.  നിങ്ങൾ പലരും അവനെ കണ്ടിട്ട് വർഷങ്ങൾ ആയിട്ടുണ്ടാകും. അവൻ ബാംഗളൂരിൽ, ഇന്ദിരാ നഗറിൽ ഉള്ള നാഷണൽ പബ്ലിക് സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്നൂ.  ഇനി നമുക്ക് ചടങ്ങുകളിലേക്കു കടക്കാം.  ആദ്യം നമുക്ക് ഉള്ളത് കേക്ക് കട്ടിങ് സെറിമണി ആണ്

ONACHANTHA ANUBHAVAM ഓണച്ചന്ത അനുഭവം

ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഓണച്ചന്തയിൽ പങ്കാളികളാകുവാൻ എനിക്കും അനുപേട്ടനും ഞങ്ങളുടെ മോനും സാധിച്ചു. അതൊരു അനുഭവം ആയിരുന്നൂ. സാധാരണ ഞായർ ആഴ്ചകൾ ഞങ്ങൾ വീട്ടിൽ സിനിമ കണ്ടിരിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും മാളിൽ പോകുകയോ ആണ് ചെയ്യാറുള്ളത്. അച്ഛൻ ആവശ്യപ്പെട്ടത് പ്രകാരം ഈ ഓണച്ചന്തയുടെ ഭാഗം ആകുവാൻ തീരുമാനിച്ചു.  കച്ചവടത്തിന് ചെന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ മനസ്സ് തുറന്നു സ്വീകരിക്കുന്ന ആളുകളെ മാത്രമേ കാണുവാൻ സാധിച്ചുള്ളൂ. ഒരിക്കലും അതൊരു സമയ നഷ്ടമായി തോന്നിയില്ല. ഞാനും അനുപേട്ടനും സാധനങ്ങൾ വിൽക്കുമ്പോൾ പാവം എൻ്റെ നാലാം ക്ലാസ്സുകാരൻ മോൻ കണക്കുകൾ എഴുതി. അതിലൂടെ അവനും വളരുവാൻ സാധിച്ചു. മറ്റു ഗ്രൂപ്പുകളെക്കാൾ  കൂടുതൽ കച്ചവടം നടത്തണം എന്നുള്ള വാശി എല്ലാ ഗ്രൂപ്പുകൾക്കും ഉണ്ടായിരുന്നൂ. ഏതായാലും ഓണച്ചന്തയുടെ അനുഭവങ്ങൾ ഒരിക്കലും മറക്കാതെ മനസ്സിൽ അങ്ങിനെ കിടക്കും.   

MC - Onam

                                                                               നമസ്കാരം എല്ലാവർക്കും ഐശ്വര്യസമൃദ്ധമായ പോന്നോണാശംസകൾ നേരുന്നൂ. നിങ്ങൾക്കൊപ്പാം ഞാൻ നിങ്ങളുടെ സ്വന്തം സുജ അഗസ്റ്റിൻ                                             ഞാൻ നിങ്ങളുടെ സ്വന്തം മഞ്ജു ജോയ്  (സുജ)  St. Sebastian's Church, Ulsoor-Indiranagar, നടത്തുന്ന ഓണാഘോഷത്തിലേയ്ക്ക് ഏല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നൂ. ഒത്തൊരുമയോടെ ഒരേ മനസ്സോടെ നമ്മൾ നടത്തുന്ന ആദ്യത്തെ ഓണാഘോഷം. കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.  (മഞ്ജു) - ഓണം എന്ന് പറയുമ്പോൾ ആദ്യമായി മനസ്സിലേക്ക് എത്തുന്നത് കുട്ടിക്കാലത്തെ ഓണാഘോഷ ഓർമ്മകൾ ആണ്. ഓണം സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമാണ്. അപ്പോൾ ഒത്തൊരുമിച്ചു നമുക്ക് ...