ONACHANTHA ANUBHAVAM ഓണച്ചന്ത അനുഭവം

ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഓണച്ചന്തയിൽ പങ്കാളികളാകുവാൻ എനിക്കും അനുപേട്ടനും ഞങ്ങളുടെ മോനും സാധിച്ചു. അതൊരു അനുഭവം ആയിരുന്നൂ. സാധാരണ ഞായർ ആഴ്ചകൾ ഞങ്ങൾ വീട്ടിൽ സിനിമ കണ്ടിരിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും മാളിൽ പോകുകയോ ആണ് ചെയ്യാറുള്ളത്. അച്ഛൻ ആവശ്യപ്പെട്ടത് പ്രകാരം ഈ ഓണച്ചന്തയുടെ ഭാഗം ആകുവാൻ തീരുമാനിച്ചു. 

കച്ചവടത്തിന് ചെന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ മനസ്സ് തുറന്നു സ്വീകരിക്കുന്ന ആളുകളെ മാത്രമേ കാണുവാൻ സാധിച്ചുള്ളൂ. ഒരിക്കലും അതൊരു സമയ നഷ്ടമായി തോന്നിയില്ല. ഞാനും അനുപേട്ടനും സാധനങ്ങൾ വിൽക്കുമ്പോൾ പാവം എൻ്റെ നാലാം ക്ലാസ്സുകാരൻ മോൻ കണക്കുകൾ എഴുതി. അതിലൂടെ അവനും വളരുവാൻ സാധിച്ചു. മറ്റു ഗ്രൂപ്പുകളെക്കാൾ  കൂടുതൽ കച്ചവടം നടത്തണം എന്നുള്ള വാശി എല്ലാ ഗ്രൂപ്പുകൾക്കും ഉണ്ടായിരുന്നൂ. ഏതായാലും ഓണച്ചന്തയുടെ അനുഭവങ്ങൾ ഒരിക്കലും മറക്കാതെ മനസ്സിൽ അങ്ങിനെ കിടക്കും.   

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC