MC - Onam

                                                                               നമസ്കാരം

എല്ലാവർക്കും ഐശ്വര്യസമൃദ്ധമായ പോന്നോണാശംസകൾ നേരുന്നൂ. നിങ്ങൾക്കൊപ്പാം ഞാൻ നിങ്ങളുടെ സ്വന്തം സുജ അഗസ്റ്റിൻ

                                            ഞാൻ നിങ്ങളുടെ സ്വന്തം മഞ്ജു ജോയ് 

(സുജ) 

St. Sebastian's Church, Ulsoor-Indiranagar, നടത്തുന്ന ഓണാഘോഷത്തിലേയ്ക്ക് ഏല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നൂ. ഒത്തൊരുമയോടെ ഒരേ മനസ്സോടെ നമ്മൾ നടത്തുന്ന ആദ്യത്തെ ഓണാഘോഷം. കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. 

(മഞ്ജു) - ഓണം എന്ന് പറയുമ്പോൾ ആദ്യമായി മനസ്സിലേക്ക് എത്തുന്നത് കുട്ടിക്കാലത്തെ ഓണാഘോഷ ഓർമ്മകൾ ആണ്. ഓണം സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമാണ്. അപ്പോൾ ഒത്തൊരുമിച്ചു നമുക്ക് നമ്മുടെ ആഘോഷങ്ങളിക്കു കടക്കാം. 

(സുജ) 

1, നമ്മുടെ പള്ളിയുടെ എല്ലാ പരിപാടികളിലും കരുത്തായി നമ്മുടെ കൂടെ നിൽക്കുന്നത് നമ്മുടെ വികാരിയച്ചൻ ആണ്. ഐശ്വര്യം തുളുമ്പി നിൽക്കുന്ന ഈ ദീപം തെളിയിക്കുന്നതിനായി നമ്മുടെ പ്രീയപ്പെട്ട ഷിജോ അച്ഛനെയും നമ്മുടെ ഓണാഘോഷത്തിന് ചുക്കാൻ പിടിക്കുന്ന എല്ലാ കമ്മിറ്റി അംഗങ്ങളെയും സാദരം വേദിയിലേക്ക് ക്ഷണിക്കുന്നൂ.  

2, ഓണത്തിൻ്റെ സന്ദേശം നൽകുന്നതിനായി ഷിജോ അച്ഛനെ ക്ഷണിക്കുന്നൂ.

(മഞ്ജു) - 

അച്ഛൻ്റെ നല്ല വാക്കുകൾക്കും ആശംസകൾക്കും നന്ദി. ഒപ്പം എല്ലാ കമ്മിറ്റി അംഗങ്ങൾക്കും നിങ്ങൾ ഓരോരുത്തരുടെയും പേരിൽ ഹൃദയം നിറഞ്ഞ  നന്ദി അറിയിക്കുന്നൂ.

3, ഓണമായാൽ ഓണപ്പാട്ട് വേണം, പിന്നെ പൂവിളികളും വേണം. എന്നും ഹൃദയഹാരിയായ ഗാനങ്ങൾ നമുക്കായി പള്ളിയിൽ പകർന്നുകൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം പള്ളി കോയർ  ടീമിനെ നമുക്ക് സ്വാഗതം ചെയ്യാം ഒരു വഞ്ചിപ്പാട്ട് പാടുവാൻ. ഏതാണ് ആ ഗാനം എന്നല്ലേ, നിങ്ങൾ കേട്ടോളൂ.  

(സുജ) -

എല്ലാവരും വഞ്ചിപ്പാട്ടിൽ മുഴുകി ഇരിക്കുവാണോ. നന്നായൊന്നു കയ്യടിച്ചേ. 

4, ഇനി ഇപ്പോൾ നമുക്കൊരു തട്ടുപൊളിപ്പൻ സിനിമാറ്റിക് ഡാൻസ് കണ്ടാലോ. സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട അമൽ ടോണിയേയും കൂട്ടുകാരെയും.

(മഞ്ജു) -

എന്താ കൂട്ടുകാരെ നിങ്ങൾക്കെല്ലാം സിനിമാറ്റിക് ഡാൻസ് ഇഷ്ടമായോ. എന്നാൽ നല്ലൊരു കൈയ്യടി കൊടുക്കൂ. 

5, ഇനി നല്ലൊരു നൃത്തം ആയാലോ. സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട റിറ്റി ജോർജിനെ.

(സുജ)

6. എല്ലാവരും ഉറക്കെ ഒന്ന് കൈയ്യടിച്ചേ. നൃത്തം ഇഷ്ടം ഇല്ലാത്തവർ ആരെങ്കിലും ഉണ്ടോ. നമ്മുടെ കുട്ടികൾ ഇതാ വരുന്നൂ ഒരു തട്ടുപൊളിപ്പൻ നൃത്തവുമായി. സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട കോയിക്കര സിസ്റ്റേഴ്സിനെ. മിന്നുവും മൃദുവും ഈറ്റ വരുന്നൂ.

(മഞ്ജു)

7 . ഇനി ഒരു ഗാനം ആയാലോ, ദാ വരുന്നൂ നമ്മുടെ പ്രീയപ്പെട്ട റിതുലും റയാനും അതിമനോഹരമായ ഒരു ഗാനവുമായി. ഒന്ന് കൈയ്യടിച്ചു അവരെ സ്വീകരിച്ചേ. 

(സുജ)

8, എത്ര നന്നായാണ് അവർ പാടിയത്. ഇനി ഇപ്പോൾ നമ്മൾ എല്ലാവരും ആവേശത്തോടെ കാത്തിരുന്ന ആ നിമിഷം ആണ്. ആർക്കെങ്കിലും പറയാമോ.. എന്താ അതെന്നു. അതേ, നമ്മുടെ ഓണാഘോഷത്തെക്കുറിച്ചു അറിഞ്ഞു അങ്ങു പാതാളത്തിൽ നിന്നും അദ്ദേഹം എത്തിയിട്ടുണ്ട്. കൊച്ചു കൂട്ടുകാരെ ഒന്ന് പറഞ്ഞെ, ആരാണ് നിങ്ങളെ കാണുവാൻ വരുന്നത്. അതെ, മാവേലി തമ്പുരാൻ. എല്ലാവരും കൈയ്യടിച്ചു ആർപ്പു വിളിച്ചു അദ്ദേഹത്തെ സ്വാഗതം ചെയ്തേ. ആർപ്പോ ഇർറോ .... ആർപ്പോ ഇർറോ 

(മഞ്ജു)

നമ്മളോട് രണ്ടുവാക്ക് സംസാരിക്കുന്നതിനായി മാവേലി തമ്പുരാനെ ക്ഷണിക്കുന്നൂ. 

മാവേലി തമ്പുരാന് നിങ്ങൾ ഓരോരുത്തരുടെയും പേരിൽ നന്ദി രേഖപ്പെടുത്തുന്നൂ. 

9 , കൊച്ചുകൂട്ടുകാരില്ലാതെ എന്ത് ഓണാഘോഷം. നിങ്ങൾക്കായി നല്ലൊരു ഗാനവുമായി എത്തുന്നൂ നമ്മുടെ കൊച്ചു കൂട്ടുകാരി റിഡ സ്റ്റാൻലി. 

എത്ര രസമായിട്ടാണ് നമ്മുടെ കൊച്ചുകൂട്ടുകാരി പാട്ടു പാടിയത്. എല്ലാവരും ഒന്ന് കയ്യടിച്ചേ നമ്മുടെ കൊച്ചുമിടുക്കിക്കായി. 

10 , അടുത്തതായി നല്ലൊരു നൃത്തവുമായി എത്തുന്നൂ നമ്മുടെ കൊച്ചുകൂട്ടുകാരി ആഞ്ചേലിന ബെഞ്ചമിൻ. 

(സുജ) -

എന്താ ആരും കൈയ്യടിക്കാത്തത്, ശബ്ദം പോരാ. ഉറക്കെ വേണം. ഇനിയും ശബ്ദം പോരാ. ഉറക്കെ.. ഉറക്കെ കൈയ്യടിക്കൂ. 

11, ഇനി ഇപ്പോൾ ഒരു സെമി ക്ലാസിക്കൽ നൃത്തം ആയാലോ. ഇതാ വരുന്നൂ നല്ലൊരു നൃത്തവുമായി നമ്മുടെ സ്വന്തം മിലു റാണയും മിത റാണയും. 

(മഞ്ജു)

12, എത്ര നല്ല നൃത്തം ആയിരുന്നൂ. ഇനി ഒരു ഗാനം ആയാലോ, ഇതാ വരുന്നൂ നല്ലൊരു ഗാനവുമായി നമ്മുടെ മീനു ടോണി. 

(സുജ))

13 , എല്ലാവരും ഒന്ന് ഉച്ചത്തിൽ കൈ അടിച്ചേ.... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. സമ്പൽ സമൃദ്ധി തങ്ങി നിൽക്കുന്ന ഓണമായാൽ എന്ത് വേണം. അതെ തിരുവാതിര വേണം. ഇതാ വരുന്നൂ ഓണസമ്മാനമായി തിരുവാതിര കളിയുമായി പൊന്നിയും കൂട്ടുകാരും. 

(മഞ്ജു)

എല്ലാവർക്കും തിരുവാതിരകളി ഇഷ്ടം ആയോ..

14 , ഇനി ഒരു നൃത്തം ആസ്വദിച്ചാലോ. ഇതാ വരുന്നൂ നയന മനോഹരമായ നൃത്തവുമായി നമ്മുടെ കൊച്ചു കൂട്ടുകാരി ജോആൻ മരിയ. 

(സുജ )

15 , എല്ലാവരും ക്ഷീണിച്ചോ, എന്തോ.. ഉറക്കെ പറഞ്ഞേ.. ഇനി നമുക്ക് സ്വാഗതം ചെയ്യാം സുബിൻ കുളമാക്കലിനെ. ബീറ്റ് ബോക്സിങ്ങിനായി. 

16, ഓണമായാൽ ഓണക്കോടി വേണം. പിന്നെ ഓണസദ്യ വേണം. ഇനി നമുക്ക്  നല്ലൊരു സദ്യ ഉണ്ണാം. ഈ സമയം നല്ല ഗാനങ്ങളുമായി നമുക്കൊപ്പം തുടരുന്നൂ സുനിൽ കുളമാക്കലും സംഘവും. 

(മഞ്ജു ) 

17  , എത്ര ആവേശത്തോടെയാണ് നമ്മൾ എല്ലാവരും ഓണത്തോടനുബന്ധിച്ചുള്ള മത്സരങ്ങളിൽ പങ്കെടുത്തത്. അപ്പോൾ എല്ലാവർക്കും സമ്മാനങ്ങൾ വേണ്ടേ. സമ്മാനദാനത്തിനായി അച്ഛനെ വേദിയിലേക്ക് ക്ഷണിക്കുന്നൂ.  

18 ,  ഗാനമേള ഇന്ദിരാനഗർ ടീം 




 


   

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA