ENTE GRAMAM എൻ്റെ ഗ്രാമം FB, N, G, A

ഈ ലോകത്തിൻെറ ഏതു കോണിൽ പോയാലും നാം കൂടെ കൊണ്ടുപോകുവാൻ ആഗ്രഹിക്കുന്ന കുറേ ഓർമ്മകൾ ഉണ്ടാവും.

ജനിച്ചു വളർന്ന നാട് മറക്കുവാൻ ആർക്കും സാധിക്കില്ല. അവിടെ നാം അവശേഷിപ്പിച്ച കുറെ ഓർമ്മകൾ ഉണ്ടാവും.

അവിടെ കുറെ നന്മമരങ്ങൾ ഉണ്ടാവും, എന്നും കരുതൽ നൽകിയവർ. ഒരിക്കലും ഇനി കാണരുത് എന്ന് ആഗ്രഹിക്കുന്ന കുറേ പേരും കാണും. ഒരിക്കലും തിരിച്ചു കിട്ടാത്ത കുറെ നിമിഷങ്ങൾ ഉണ്ടാവും. കുട്ടിക്കാലത്തെ നല്ല ഓർമ്മകളും ഉണ്ടാവും,

ഈ നഗരത്തിലെ തിരക്കിൽ നിന്നും ഇടയ്ക്കൊക്കെ ഞാനും ഓടി പോവാറുണ്ട് എൻ്റെ ഗ്രാമത്തിലേയ്ക്. ഓടി തളരുമ്പോൾ ഓർമ്മകളുടെ താഴ്വരയിലേയ്ക്ക്‌ ഒരു ഒളിച്ചോടൽ.

ഒരിക്കൽ എത്ര സുന്ദരമായിരുന്നൂ എൻ്റെ ഗ്രാമം. നെൽവയലുകളും, തോടുകളും, ഇടവഴികളും, കുളങ്ങളും, കാട്ടുപൂക്കളും ഉണ്ടായിരുന്നൂ അവിടെ. ഇന്നിപ്പോൾ എല്ലാം പോയിമറഞ്ഞൂ. ഗ്രാമത്തിൻ്റെ  ഭംഗി എവിടെയോ മറഞ്ഞു.

മാറ്റം ഉണ്ട്. പണ്ടത്തെ ഓടിട്ട വീടുകൾക്ക് പകരം ഒത്തിരി വാർക്ക കെട്ടിടങ്ങൾ വന്നു, മിക്കവാറും എല്ലാം ഇരുനില കെട്ടിടങ്ങൾ. സൗകര്യങ്ങൾ ഒത്തിരി കൂടി, എപ്പോഴോ സൗഹ്രദകൂട്ടായ്മകൾ കുറഞ്ഞു.


എന്നിട്ടും കാലത്തിനൊപ്പം മുന്നോട്ടു പോവാനാവാതെ കേഴുന്ന കുറേ ജന്മങ്ങൾ പിന്നെയും ബാക്കിയായി.....

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G