THOOLIKA തൂലിക - FB, N, G, A, PT
ഞാൻ ഒരിക്കലും ഒരു കഥാകാരി അല്ല. എഴുതുവാൻ എനിക്ക് സാഹിത്യം വശവുമില്ല. പിന്നെ എപ്പോഴോ ഞാനും എഴുതി തുടങ്ങി.
ശരിക്കു പറയുവാണെങ്കിൽ പതിമൂന്നാം വയസ്സിൽ ആണു ഞാൻ ആദ്യമായി എഴുതിയത്. എൻ്റെ ഭാഷയിൽ ഞാൻ അതിനെ കവിത എന്നു വിളിച്ചൂ. കൂട്ടുകാരുടെ ഭാഷയിൽ അതിൻ്റെ പേര് ഭ്രാന്ത് എന്നായിരുന്നൂ.
ഡിഗ്രികൾ എടുത്തു കൂട്ടുന്നതിനിടയിൽ എൻ്റെ തൂലിക എനിക്കു എവിടേയോ നഷ്ടമായി...
ഇല്ലെങ്കിൽ ഭാവി തട്ടിക്കൂട്ടുന്നതിനിടയിൽ അത് ഞാൻ തന്നെ ചവറ്റുകുട്ടയിൽ ഇട്ടു എന്നു പറയുന്നതാവും ശരി.
ഇന്നിപ്പോൾ ഞാൻ വീണ്ടും തൂലിക എടുക്കുന്നൂ,
ഇനി ഇപ്പോൾ ഭ്രാന്ത് എന്നു പറയുവാൻ ആ സൗഹൃദങ്ങൾ ഒന്നും ബാക്കിയില്ല. അല്ലെങ്കിൽ തന്നെ വായിച്ചു നോക്കി വിമർശിക്കുവാൻ അവർക്കൊട്ടു നേരവും ഇല്ല...
എടുക്കാവുന്ന ഡിഗ്രികൾ എടുത്തു കൂട്ടി, അതുകൊണ്ടു തന്നെ വീണ്ടും തൂലിക എനിക്കു ഉപേക്ഷിക്കേണ്ടി വരില്ല....
ഇത് എൻ്റെ പ്രയാണം ആണ്.. എന്നിലേക്ക് തന്നെയുള്ള എൻ്റെ തിരിഞ്ഞു നോട്ടം..
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ