MUNDON PAADAM മുണ്ടോൻ പാടം, FB, N, A, G, TMC, LF

ഞാനും കൂട്ടുകാരും മുണ്ടോൻ പാടശേഖരത്തിൽ - 2003 

2003 

2003 



ബാല്യത്തിലെ എൻ്റെ ഓർമ്മകളിൽ എന്നും കതിരിട്ടു നിൽക്കുന്ന മുണ്ടോൻ പാടം ഉണ്ട്. വരമ്പത്തെ തെങ്ങുകളിൽ തൂങ്ങി കിടക്കുന്ന കുഞ്ഞാറ്റ കിളികളുടെ കൂടുകളും ഉണ്ട്.

തെളിഞ്ഞ വെള്ളം ഒഴുകിയിരുന്ന മുണ്ടോൻ പാടത്തെ തോടുകളും ഉണ്ട്. ഇടിക്കിടയ്ക്ക് നിറയെ ആമ്പലുകൾ വിരിഞ്ഞു നിന്നിരുന്ന തോടുകൾ.

അവധി ദിവസങ്ങളിൽ ഈ മുണ്ടോൻ പാടത്തെ വരമ്പുകളിലൂടെ നടക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നൂ. കൂട്ടുകാരുമൊത്തു മുണ്ടോൻ പാടത്തിൻ്റെ  മാറിലൂടെ നടക്കുന്നത്, ആമ്പലുകൾ പറിക്കുന്നത് എല്ലാം ഇന്നലെ എന്ന പോലെ ഇന്നും ഞാൻ സൂക്ഷിക്കുന്നൂ.

വരമ്പിൽ നിറയെ കാക്കപ്പൂക്കൾ ഉണ്ടായിരുന്നൂ.

പശുവിനുവേണ്ടി പുല്ലു ചെത്താനെത്തുന്ന പെണ്ണുങ്ങൾ ഉണ്ടാവും പാടത്തു ചിലപ്പോൾ. അവർ പുല്ലു ചെത്തുന്ന രീതിക്കുവരെ ഒരു താളം ഉണ്ടായിരുന്നൂ, ഒരു ഗ്രാമത്തിൻ്റെ  നന്മയുടെ താളം. 

ഇടയ്ക്കെപ്പോഴോ പഠന തിരക്കുകൾക്കിടയിൽ എൻ്റെ മുണ്ടോൻ യാത്രകൾ ഞാൻ നിറുത്തി. 

ഇന്നിപ്പോൾ പതിനഞ്ചു വർഷത്തിനു ശേഷം ഞാൻ വീണ്ടും മുണ്ടോൻ പാടം കാണുവാൻ പോയി, കൂട്ടിനു എൻ്റെ മോനുണ്ട് അവനു കൂട്ടായി അവൻ്റെ കസിൻസ് ഉണ്ട്.

നഗരത്തിലെ തിരക്കിൽ ജീവിക്കുന്ന എൻ്റെ കുഞ്ഞിനു മുണ്ടോൻ പാടത്തെ കാഴ്ച്ചകൾ ഇഷ്ടമാവും. പഠനപുസ്തകങ്ങളിൽ മാത്രം കണ്ടിട്ടുള്ള പാടം അവനും കാണട്ടെ.

പക്ഷേ എൻ്റെ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നൂ ഞാൻ കണ്ട കാഴ്ച്ചകൾ....

 രോഗം ബാധിച്ച കുറേ തെങ്ങുകൾ. കൃഷി ഇല്ലാത്ത പാടശേഖരം, വറ്റിവരണ്ട നീർച്ചാലുകൾ, ആമ്പൽച്ചെടികൾ ഒന്നും ബാക്കിയില്ല. കുഞ്ഞാറ്റകിളികൾ എവിടേയോ പോയി മറഞ്ഞു.

മനസ്സിൽ ഞാൻ കൊണ്ടു നടന്നിരുന്ന എൻ്റെ മുണ്ടോൻ പാടം മാത്രം ബാക്കിയായി.

ഇനി ഒരു തലമുറയ്ക്കു ഈ പേരു തന്നെ ഓർമ്മ ഉണ്ടാവില്ല....

എൻ്റെ വരികളിൽ എങ്കിലും ഈ പാടശേഖരം നിലനിൽക്കട്ടെ.....

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G