NJAN ഞാൻ FB, N, A, PT

"ഞാൻ എന്താണ് ഇങ്ങനെ?" എന്നോടു പലപ്പോഴും ഞാൻ തന്നെ ചോദിക്കാറുള്ള ചോദ്യം.

ഈ ചോദ്യം പലപ്പോഴും നമ്മിൽ പലരും നമ്മോടു തന്നെ ചോദിച്ചിരിക്കും.

എന്നെ സംബന്ധിച്ച് അതിനുള്ള ഉത്തരവും എപ്പോഴും ഒന്നു തന്നെ ആയിരുന്നൂ.

"ഞാൻ ഞാനല്ലാതെ വേറെ ആരെ പോലെ ആവും?"

 എന്നെ കുറിച്ച് ഞാൻ പറയാതെ നിങ്ങൾ എങ്ങനെ അറിയും. എൻ്റെ ചിന്തകൾ ഒരു പക്ഷെ തോന്നലുകൾ എല്ലാം കുറിക്കുവാൻ ഈ ബ്ലോഗ് മതി. എഴുതുന്ന ഓരോ വരികളിലും എന്നിലെ ഞാൻ ഉണ്ടാവും.

ആദ്യം എൻ്റെ ഇഷ്ടങ്ങൾ പറയാം. പിന്നെ അനിഷ്ടങ്ങളും.

എന്നും യാത്രകൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ഓരോ യാത്രകളും സമ്മാനിച്ചിരുന്നത് ഒത്തിരി നല്ല ഓർമകളായിരുന്നൂ. ആ ഓർമകളെ ചേർത്തു വയ്ക്കുമ്പോൾ കിട്ടുന്ന ഊർജ്ജം പിന്നീടുള്ള തിരക്കു പിടിച്ച നഗര ജീവിതത്തിൻെറ മടുപ്പു മാറ്റുവാൻ ധാരാളമായിരുന്നു. അത് എന്നും ഓഫീസിലേക്കുള്ള ചെറുയാത്ര ആയാലും അല്ല ഇടയ്ക് എടുക്കുന്ന അവധിക്കാല യാത്രകൾ ആയാലും.

എൻ്റെ ഓരോ ദിവസവും ഓരോ യാത്രകളാണ്.

ഞാൻ എന്താ ഇങ്ങനെ എന്നുള്ള എൻ്റെ ചോദ്യത്തിന് ഉത്തരം തേടിയുള്ള എൻ്റെ യാത്രകൾ.

ഒരു കൊച്ചു ഗ്രാമത്തിലെ കൊച്ചു സ്വപ്നക്കൂടിൽ നിന്നും ഒരു വലിയ നഗരത്തിൻെറ തിരക്കുകളിലേയ്ക്കുള്ള മാറ്റം എപ്പോഴാണ് ഞാൻ ആസ്വദിച്ചു തുടങ്ങിയത്.

ജീവിതം തരുന്നതെല്ലാം നിറമനസ്സോടെ സ്വീകരിക്കുവാൻ എന്നെ എന്നും പ്രേരിപ്പിച്ചിരുന്ന ആ ചാലക ശക്‌തി എന്തായിരുന്നൂ.

ജോലിയുടെ തിരക്കുകളിലും എപ്പോഴോ ഡയറിയിൽ കുറിച്ചിടുന്ന നാലുവരികൾ വിളിച്ചു പറഞ്ഞിരുന്നത്‌ ഒരിക്കലും പിടിതരാതെ ഇരുന്ന മനസ്സിനെ കുറിച്ചായിരുന്നു.

പിന്നീട് ഒന്നും എഴുതാൻ കഴിയാതെ തിരക്കുകളിൽ നിന്നും തിരക്കുകളിലേയ്ക് ഓടുമ്പോൾ എൻ്റെ മനസ്സു തേങ്ങുമായിരുന്നൂ.

ഇനി ഇത്തിരി നേരം എനിക്ക് വേണം എൻ്റെതു മാത്രമായി....

.....................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC