PAZHANTHODU പഴന്തോട്, FB, N, A, G, LF

എന്നും എൻ്റെ മനസ്സിൽ കുട്ടിക്കാലത്തേ പേടിപ്പെടുത്തുന്ന ഓർമ്മകളോടൊപ്പം ഞാൻ ചേർത്തു വെച്ചിരുന്ന പേരാണ് പഴന്തോട്. പുഴപോലെ ഒഴുകുന്ന വലിയൊരു തോട്. എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നൂ ഇതിൻ്റെ കരയിൽ പോയി ഇരിക്കുന്നത്.

എന്നാലും വീട്ടിൽ നിന്നും ഒരിക്കലും ഇതിൻ്റെ  അരികിൽ പോയിരിക്കുവാൻ അനുവാദം ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല പോയി എന്നറിഞ്ഞാൽ തല്ലും കിട്ടുമായിരുന്നൂ. എന്നിട്ടും അവധിദിവസങ്ങളിൽ അവിടെ പോയി ഇരിക്കുവാൻ മനസ്സ് കൊതിച്ചൂ.

ഈ തോടിനെ ചുറ്റിപറ്റി ഒത്തിരി കഥകൾ ഉണ്ടായിരുന്നൂ. തോട്ടിൽ പോവാതെ ഇരിക്കുവാൻ അമ്മ ചുമ്മാ പറഞ്ഞതാണോ എന്നുള്ളത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആയി മനസ്സിൽ കിടക്കുന്നൂ.

ഈ കഥകളിൽ എന്നെ തോട്ടിൽ ഇറങ്ങാതെ കരയിൽ ഇരിക്കുവാൻ പ്രേരിപ്പിച്ചത് "പുള്ളിവാഹ" എന്ന വലിയൊരു മീനിൻ്റെ  കഥയായിരുന്നൂ.

ഒരാളുടെ വലിപ്പമുള്ള വലിയൊരു മീൻ ഈ തോട്ടിൽ ഉണ്ടത്രേ. തോട്ടിൽ  ഇറങ്ങിയാൽ മീൻ പിടിച്ചു തോടിൻ്റെ  അടിയിലേക്കു കൊണ്ടു പോവും അങ്ങനെ ശ്വാസം കിട്ടാതെ മരിക്കും.

പറഞ്ഞു കേട്ടിട്ടുള്ള അറിവ് വെച്ച് ഈ മീൻ തേവരുടെ ആണത്രേ. തേവർ പണ്ടത്തെ ദൈവം ആണ് കേട്ടോ . എല്ലാവർക്കും അതിനെ കാണുവാൻ സാധിക്കില്ലത്രെ... ഏതായാലും കണ്ടിട്ടുണ്ട് എന്ന് പറയുന്നവരും കുറവല്ല.

ഇടയ്ക്കൊക്കെ ഈ മീൻ കരയുടെ സമീപം വന്നു നോക്കി നിൽക്കുമത്രേ...

കാലത്തിനൊപ്പം ഈ കഥയും എല്ലാവരും മറന്നൂ.

ബാംഗ്ലൂരിലെ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും കുറച്ചു ദിവസ്സങ്ങൾ കടമെടുത്തു, ഇന്ന് ഒരുപാട് വർഷത്തിന് ശേഷം, എന്നു പറഞ്ഞാൽ പന്ത്രണ്ട് വർഷത്തിനു ശേഷം ഞാൻ പഴുന്തോട് കാണുവാൻ പോയി.

ഒരിക്കൽ കാട് പിടിച്ചു കിടന്നിരുന്ന ഈ പ്രദേശം എത്ര മാറിയിരിക്കുന്നൂ. പഞ്ചായത്ത് ഈ തോട് പുനരുദ്ധരിച്ചിരിക്കുന്നൂ. അതിൻ്റെ കരയിൽ ഒരു നടപ്പാത വന്നിരിക്കുന്നൂ. അതിൻ്റെ ഇരുകരയിലും നിറയെ വീടുകൾ വന്നിരിക്കുന്നൂ . മനോഹരമായ കാഴ്ച...

.....................സുജ അനൂപ്





പക്ഷേ എൻ്റെ "പുള്ളിവാഹ" എവിടെ പോയോ എന്തോ?....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA