AANJILI CHAKKA ആഞ്ഞിലി ചക്ക, FB, N, G, A
വേനൽ അവധിക്കാലത്തെ ഓരോ ദിവസങ്ങളും ഓരോനിമിഷങ്ങളും ഒരായിരം ഓർമ്മകളാണ് സമ്മാനിച്ചിരുന്നത്... ഞാനും എൻ്റെ കസിന്സും കൂടെ ഒരുമിച്ചുള്ള സുന്ദര നിമിഷങ്ങൾ.. ഇന്ന് എനിക്ക് ഈ നഗരജീവിതത്തിൽ നഷ്ടപ്പെട്ടതും അതൊക്കെ തന്നെയാണ്...
എല്ലാ രാത്രികളിലും അപ്പൂപ്പന് ചുറ്റും ഇരുന്നു കഥകൾ കേട്ട ശേഷം ഞങ്ങൾ എല്ലാവരും ഒരുമിച്ചു നടുക്കത്തെ മുറിയിൽ ആണ് ഉറങ്ങിയിരുന്നത്..
അന്നൊക്കെ ആർക്കും സ്വന്തം മുറിയും വേണ്ട സ്വന്തം ടോയ്‌ലെറ്റും വേണ്ട...
അന്നൊക്കെ ഉറങ്ങുവാൻ നേരത്തു ആദ്യം ഒരു കയർ പായ വിരിക്കും.. അതിൻ്റെ മുകളിൽ ഒരു ചിക്കു പായ, അതിനും മുകളിൽ ഒരു തച്ചു പായ വിരിക്കും.... പിന്നെ തലയിണ വയ്ക്കുന്നൂ... പിന്നെ ഓരോരുത്തരായിട്ടു പുതപ്പുമായി വന്നു കിടന്നുറങ്ങുന്നൂ...
ഉറങ്ങുന്ന എല്ലാവരുടെയും മനസ്സിൽ ഒളിപ്പിച്ചു വെച്ച ഒരു ലക്ഷ്യം ഉണ്ടായിരുന്നൂ..
രാവിലെ ആദ്യം എഴുന്നേൽക്കുക പിന്നെ നേരെ പോയി വൈക്കോൽ കെട്ടിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആഞ്ഞിലി ചക്ക എടുത്തു തിന്നുക..
രാവിലെ ആദ്യം എഴുന്നേൽക്കുക പിന്നെ നേരെ പോയി വൈക്കോൽ കെട്ടിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആഞ്ഞിലി ചക്ക എടുത്തു തിന്നുക..
അമ്മയുടെ വീട്ടിൽ അന്ന് വൈക്കോൽ കച്ചവടം ഉണ്ട്.. അതുകൊണ്ടു തന്നെ വലിയൊരു ഷെഡ്ഡ് നിറയെ എപ്പോഴും വൈക്കോൽ ഉണ്ടാവും..
അമ്മ വീടിൻ്റെ അരികെ വലിയൊരു ആഞ്ഞിലി മരമുണ്ട്.. ഇടയ്ക്കിടയ്ക്ക് അങ്കിൾമാരുടെ സഹായത്തോടെ ആഞ്ഞിലി ചക്ക പറിച്ചു ഞങ്ങൾ ഈ വൈക്കോൽ ഷെഡ്‌ഡിൽ പഴുപ്പിക്കുവാൻ വെക്കും..
ഈ ചക്കകൾ പഴുത്തോ എന്ന് അറിയുവാനാണ് രാവിലെ എഴുന്നേറ്റു ഓടുന്നത്... കാരണം ആദ്യം പഴുത്ത ചക്ക കണ്ടെത്തുന്ന ആളാണ് ആ ദിവസത്തെ രാജാവ്... അല്ലെങ്കിൽ ഭാഗ്യവാൻ..
അന്ന് ഇതുപോലെ ബേക്കറികൾ ഒന്നും ഉണ്ടായിരുന്നില്ല... ആകെ ഉള്ളത് കൊച്ചമ്മയുടെ കൊച്ചു പീടിക മാത്രമാണ്..
ഇന്നിപ്പോൾ ആ ആഞ്ഞിലി മരം അവിടെ ഇല്ല. റോഡ് വീതി കൂട്ടുവാൻ ആ മരം മുറിക്കേണ്ടി വന്നൂ...
എനിക്കന്നു നഷ്ടമായത് ബാല്യത്തിലെ ഒരു ഏടായിരുന്നൂ... ഒരുപാടു ഓർമ്മകൾ ആയിരൂന്നൂ...
എനിക്കന്നു നഷ്ടമായത് ബാല്യത്തിലെ ഒരു ഏടായിരുന്നൂ... ഒരുപാടു ഓർമ്മകൾ ആയിരൂന്നൂ...
അല്ലെങ്കിൽ തന്നെ ഇന്നത്തെ കുട്ടികൾക്ക് ഈ ആഞ്ഞിലി ചക്ക തിന്നുവാൻ താല്പര്യം ഇല്ലല്ലോ... അവർക്കു വേണ്ടത് ജങ്ക് ഫുഡ് അല്ലെ...
അവർക്കു പാവപ്പെട്ട ഒരു ആഞ്ഞിലി മരത്തോടു സ്നേഹം കാണുമോ... അത് അവർ ഓർമ്മയിൽ കാത്തു വയ്ക്കുമോ..
......................... സുജ അനൂപ്
അവർക്കു പാവപ്പെട്ട ഒരു ആഞ്ഞിലി മരത്തോടു സ്നേഹം കാണുമോ... അത് അവർ ഓർമ്മയിൽ കാത്തു വയ്ക്കുമോ..
......................... സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ