AMINA ആമിന, FB, N, P, G, K, E, AP

ആമിന ...

ഇന്നും എൻ്റെ കണ്ണുകൾ ഏതാൾക്കൂട്ടത്തിലും തേടുന്നത് അവളെ ആണ്.. എൻ്റെ കൂട്ടുകാരി..

ആദ്യമായി അവളെ ഞാൻ കാണുന്നത് ഹൈസ്കൂൾ കാലഘട്ടത്തിൽ പള്ളിക്കൂടത്തിൽ വെച്ചാണ്..വേറെ ഏതോ നാട്ടിൽ നിന്നും തട്ടമിട്ട ഒരു കൊച്ചു സുന്ദരി എൻ്റെ ക്ലാസ്സിലേയ്ക്ക് ഒരു ദിവസം കടന്നു വന്നു..

എനിക്കെന്തോ ഒറ്റ നോട്ടത്തിൽ തന്നെ അവളെ ഇഷ്ടമായി..
കണ്ണുകൾ തമ്മിൽ പരസ്പരം ആദ്യകാഴ്ചയിലേ കവിതകൾ എഴുതി തുടങ്ങിയിരുന്നൂ..

രണ്ടു ദിവസ്സത്തിനുള്ളിൽ തന്നെ ഞങ്ങൾ കൂട്ടുകാരായി ...
ഏതോ ഒരു മുൻജന്മ ബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.....

ടീച്ചർമാരുടെ കണ്ണ് വെട്ടിച്ചു അവളോട് ഒറ്റയ്ക്ക് ഞാൻ സംസാരിക്കുന്നതെന്തിനായിരുന്നൂ..കാലം മുന്നോട്ടു പോയികൊണ്ടിരുന്നൂ.. ഒപ്പം ഞങ്ങളുടെ കൂട്ടുകെട്ടും..

എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന അവൾ ഒരു സങ്കടകടലാണെന്നു എപ്പോഴോ ഒരിക്കൽ ഞാൻ തിരിച്ചറിഞ്ഞു...

പേരിനു പറയാൻ ഉപ്പയും ഉമ്മയും ഉണ്ടെന്നല്ലാതെ അവളെ സ്നേഹിക്കുവാനോ നോക്കുവാനോ അവർക്കു സമയവും സാഹചര്യവും ഉണ്ടായിരുന്നില്ല.കല്യാണ൦ കഴിഞ്ഞത് മുതലേ ഉമ്മയ്ക്കും ഉപ്പയ്ക്കും ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു പോലും.. അവൾ ജനിച്ചതിനു ശേഷവും അത് കുറഞ്ഞില്ല. അത് പതിയെ വിവാഹം വേർപിരിയുന്നതിലേയ്ക്ക് എത്തി..

ഉപ്പയും ഉമ്മയും രണ്ടു വയസ്സുള്ള അവളെ ഉമ്മുമ്മയെ ഏല്പിച്ചു.. രണ്ടു പേരും വേറെ വിവാഹവും കഴിച്ചു. രണ്ടുപേർക്കും സ്വന്തം കുട്ടികളുമായി...
അവളെ ജീവിതത്തിലെ തിരക്കിലെവിടെയോ അവർ മറന്നു ഉപേക്ഷിച്ചു പോയതാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..

പാവം അവൾ ചെയ്ത തെറ്റെന്താണ്...

പൊരുത്തക്കേട് തോന്നുമ്പോൾ മാറി മാറി വിവാഹം കഴിക്കുവാണെങ്കിൽ പിന്നെ കുട്ടികൾ എന്തിനാണ്?..

"ലിവിങ് ടുഗെതർ പോരെ" എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. ഇന്നും അതിനൊരുത്തരം എനിക്ക് കിട്ടിയിട്ടില്ല.

കാരണം അവളുടെ ദുഃഖം അത്രയും അടുത്ത് നിന്ന് ഞാൻ കണ്ടതാണ്..

ഉമ്മുമ്മയുടെ കൂടെ ഉമ്മയുടെ ആങ്ങളയുടെ വീട്ടിൽ ഒരു അധികപ്പറ്റായി അവൾ വളർന്നു..എത്രയോ വലിയ നിലയിൽ ജീവിക്കേണ്ട കുട്ടിയായിരുന്നൂ അവൾ..ആ വീട്ടിൽ കഷ്ടപ്പാടുകൾ സഹിച്ചു കഴിഞ്ഞിരുന്ന അവളെ ആശ്വസിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നോ ...

ഇപ്പോഴും എനിക്കറിയില്ല..

ഒരു നല്ല വസ്ത്രം പോലും അവൾക്കു ഉണ്ടായിരുന്നില്ല.. വല്ലപ്പോഴും ആരൊക്കെയോ എന്തെങ്കിലും വാങ്ങി കൊടുക്കുമായിരുന്നു...
ബന്ധുക്കൾ കൊടുക്കുന്ന പഴയ ഉടുപ്പുകൾ അവൾ വിഷമത്തോടെ ആണ് ഇട്ടിരുന്നത്..അവളെ സ്നേഹിക്കുവാനും ആരും ഉണ്ടായിരുന്നില്ല..

ഇടയ്ക്കൊക്കെ രണ്ടാം കെട്ടിലെ കുട്ടികളെയും കൂട്ടി ഉമ്മ അവളെ കാണുവാൻ വരും.. അവർ തിരിച്ചു പോവുമ്പോൾ എൻ്റെ ആമിനയുടെ കണ്ണുകൾ നിറയുന്നത് അവർക്കു മനസ്സിലായില്ലേ..

രണ്ടാം കുടിയിലെ രണ്ടു പെൺകുട്ടികളുടെ കൂടെ ഇവളെ അവിടെ നിർത്തുവാൻ അവരുടെ ഭർത്താവിന് ഇഷ്ടമില്ല പോലും...ആ കുട്ടികളെ ഉമ്മ സ്നേഹിക്കുന്നത് കാണുബോൾ തനിക്കു നഷ്ടമായതെല്ലാം ആമിനയ്ക്കു ഓർമ്മ വരും..

എന്നിട്ടും അവൾ ചിരിച്ചു കളിച്ചു നടന്നൂ... ആരോടും ഒരു പരാതിയുമില്ലാതെ...

പെട്ടന്ന് ഒരു ദിവസം അവൾ ക്ലാസ്സിൽ വരാതെയായി....

എന്താ സംഭവിച്ചത് എന്ന് പോലും ഇന്നും എനിക്കറിയില്ല..

ആരോ പറഞ്ഞു അവളെ ഉമ്മ കൂട്ടികൊണ്ടു പോയി പോലും...

അവളുടെ വിവാഹം ഉറപ്പിച്ചു എന്നും ഞാൻ പിന്നീട് കേട്ടു..

"ഇത്ര ചെറുപത്തിലെയോ ?"..

എന്ന ചോദ്യം മനസ്സിൽ എവിടെയോ പ്രശ്നമുണ്ടാക്കി ഇന്നും നിൽക്കുന്നൂ...

ഒരു വാക്ക് പോലും പറയാതെ അവൾ എവിടേക്കാണ് പോയത്..

എന്നെങ്കിലും എൻ്റെ ഈ വരികൾ അവൾ വായിക്കുമോ....

എന്നെ അവൾ തിരിച്ചറിയുമോ..

ഫേസ്ബുക്കിൽ.. ഓർക്കൂട്ടിൽ.. അവളെ എത്ര ഞാൻ തിരഞ്ഞു.. എന്നെ കണ്ടു പിടിക്കുവാൻ അവൾ എന്തെ ശ്രമിച്ചില്ല..

ഇനി എന്നെ അവൾ മറന്നു കാണുമോ..

മതത്തിൻ്റെ വേലിക്കെട്ടുകൾ  ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നൂ..

അവളെ എൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കണമെന്ന് ഞാൻ ആശിച്ചിരുന്നൂ. സ്കൂളിൽ പഠിക്കുന്ന ഞാൻ എങ്ങനെ അത് പറയുവാനാണ്.

 പക്ഷെ എത്രയോ പ്രാവശ്യം എൻ്റെ കണ്ണുകൾ നിന്നോട് അത് പറഞ്ഞിരിക്കുന്നൂ..

അത് അവൾ ഓർക്കുന്നുണ്ടാവുമോ..?

അതോ അവൾക്കെന്തെങ്കിലും അപകടം പറ്റി കാണുമോ..?

ഇപ്പോഴും അവൾക്കായി കാത്തിരിക്കുന്ന ഈ കൂട്ടുകാരനെ എന്നെങ്കിലും അവൾ തിരിച്ചറിയുമായിരിക്കും....

 പക്ഷെ ഇപ്പോൾ ഒത്തിരി വൈകി പോയില്ലേ..

എന്നാലും എൻ്റെ പ്രതീക്ഷ ഒരിക്കലും അസ്തമിക്കില്ല..

എന്നിൽ ജീവൻ്റെ അവസാന കണിക നിൽക്കും വരെ നിൻ്റെ ഓർമ്മകൾ എന്നിൽ നിലനിൽക്കും..

ഇതു നിനക്ക് ഞാൻ നൽകുന്ന വാക്കാണ്.....

 എൻ്റെ ആമിനയ്ക്കു വേണ്ടി.. നിൻ്റെ സ്വന്തം കൂട്ടുകാരൻ..

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC