AMMAYUDE MOOKUTHI - അമ്മയുടെ മൂക്കുത്തി FB, A, N, K, E, AP, G
മൂന്ന് വർഷങ്ങൾക്കു മുൻപാണ് ഞാൻ മൂക്കു കുത്തുന്നത്. ഒത്തിരി ഇഷ്ടമായിരുന്നൂ എനിക്ക് മൂക്കുത്തി. ചെറുപ്പത്തിലേ ഉള്ള ഒരു ഇഷ്ടം. ഇപ്പോഴാണ് സാധിച്ചത് എന്ന് മാത്രം.
എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ.
കഴിഞ്ഞ ഡിസംബറിൽ അമ്മ ബാംഗ്ലുരിൽ എന്നെ കാണുവാൻ വന്നു. ഒരു മാസം അമ്മ കൂടെ ഉണ്ടായിരുന്നൂ. ഇടയ്ക്കൊക്കെ അമ്മ എൻ്റെ മൂക്കുത്തിയിൽ നോക്കും. ചുമ്മാ അങ്ങനെ നോക്കി കുറെ നേരം ഇരിക്കും.
ആൾക്ക് ഈ വർഷം ഷഷ്‌ഠിപൂർത്തിയാണ് കേട്ടോ.എന്നാലും എൻ്റെ അമ്മ കാണുവാൻ ചെറുപ്പം ആണ്.
ചുമ്മാ ഞാൻ അമ്മയെ ചൊടിപ്പിക്കുവാൻ ചോദിച്ചു
"എന്തേ മൂക്കുത്തി ഇടണോ"
ഉടനെ അമ്മ പറഞ്ഞത് മറ്റൊരു കഥയായിരുന്നൂ.
പുള്ളിക്കാരിക്ക് കുട്ടിക്കാലം മുതലേ മൂക്കുത്തി ഒത്തിരി ഇഷ്ടം ആയിരുന്നൂ. പക്ഷെ കൊച്ചിലെ മൂക്കുത്തി ഇടാൻ അപ്പൂപ്പൻ (അമ്മയുടെ അപ്പൻ) സമ്മതിച്ചില്ല.
ക്രിസ്ത്യൻ പെൺകുട്ടി മൂക്കുത്തി ഇട്ടാൽ ആകാശം ഇടിഞ്ഞു വീഴുമല്ലോ പണ്ടുള്ള ആളുകൾ അങ്ങനെ ആണല്ലോ.
കല്യാണം കഴിഞ്ഞിട്ടും പുള്ളിക്കാരി ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി കഴിഞ്ഞു.
മകൾ എന്ന നിലയിൽ ഞാൻ അമ്പേ പരാജയം ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം ആയിരുന്നൂ അത്. ആ മനസ്സ് എന്തെ ഞാൻ മുൻപേ അറിഞ്ഞില്ല. തെറ്റാണ് വലിയ തെറ്റ്.
ആഗ്രഹങ്ങൾ എല്ലാം സാധിക്കുവാൻ ദൈവം നമുക്ക് ഒരു ജന്മം മാത്രമേ ഭൂമിയിൽ തന്നിട്ടുള്ളൂ എന്ന വിശ്വാസക്കാരിയാണ് ഞാൻ.
സംഭവം ഞാൻ അനുപേട്ടനോട് പറഞ്ഞു.
പിന്നെ എല്ലാം പെട്ടന്നായിരുന്നൂ. അങ്ങനെ ഷഷ്ഠിപൂർത്തിക്കു തൊട്ടു മുന്നേ അമ്മ മൂക്കുത്തി ഇട്ടു. മൂക്കുത്തി ഇട്ടുള്ള അമ്മയുടെ ആദ്യത്തെ പിറന്നാലും കഴിഞ്ഞു.....
അമ്മയ്ക്ക് ഒരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ ആളുകൾ എന്ത് പറയും.
ഞാൻ പറഞ്ഞു "ആരും എന്തും പറയട്ടെ. അമ്മയുടെ ജീവിതത്തിൽ അമ്മയ്ക്കുള്ള ആഗ്രഹം, അതിനാണ് പ്രാധാന്യം."
മൂക്കുത്തി ഇട്ട അമ്മ തന്നെയാണ് സുന്ദരി കേട്ടോ....
എല്ലാം നേടി നമ്മൾ മുന്നോട്ടു പോകുമ്പോഴും ചില ചെറിയ ആഗ്രഹങ്ങൾ ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കാറില്ലേ മനസ്സിൻ്റെ ഒരു കോണിൽ. അതൊക്കെ ഒന്ന് പൊടി തട്ടി നോക്കണം ചിലപ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും..
.....................സുജ അനൂപ്

NOSEPIN |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ