ANJUKANNAN - "അഞ്ചു കണ്ണൻ", FB, N, G, A, TMC, LF

കുട്ടിക്കാലത്തെ ഓർമ്മ താളുകളിൽ എന്നും ഒരു ഏട് ഞാൻ കരുതി വച്ചിരിക്കുന്നത് "അഞ്ചുകണ്ണന്" വേണ്ടിയാണ്.

അന്നൊക്കെ വേനലവധിക്കാലത്തു അമ്മയുടെ വീട്ടിൽ ചെല്ലുമ്പോൾ  എന്നെയും കസിന്സിനെയും പേടിപ്പിക്കുവാൻ ഷൈജ ആൻറ്റി ( അമ്മയുടെ മൂത്ത ആങ്ങളയുടെ ഭാര്യ) ഉപയോഗിച്ചിരുന്ന പേരാണ് "അഞ്ചു കണ്ണൻ" 

എനിക്കന്നു ആറു വയസ്സ് കാണും...

അപ്പോഴാണ് ആദ്യമായി ഈ ഭീകരൻ്റെ  പേര് ഞാൻ കേൾക്കുന്നത്. മുഖം നിറയെ കണ്ണുള്ള ഭീകരൻ. എപ്പോൾ വേണമെങ്കിലും റോഡിലൂടെ നടന്നു വരാം. പുള്ളിക്കാരൻ്റെ  പ്രധാന കലാപരിപാടി കുട്ടികളെ പിടിക്കുക, പിന്നെ കണ്ണ് കുത്തി പൊട്ടിച്ചു കറി വെച്ച് തിന്നുക.

സത്യം പറയാം... 

 ഞാനും എൻ്റെ മൂത്ത ആങ്ങളയും (ഏഴു വയസ്സ്), അനിയൻ (മൂന്ന്  വയസ്സ്), അരൂട്ടൻ (അഞ്ചു  വയസ്സ്) പിന്നെ പാവം രീഗാ ( രണ്ടര വയസ്സ്)  ഇതൊക്കെ കൂടെ റോഡിൽ ഇറങ്ങി ആരേലും പിടിച്ചോണ്ടു പോയാൽ പാവം ഷൈജ ആൻറ്റി എന്ത് ചെയ്യാൻ ...

അങ്ങനെ ആൻറ്റിയുടെ മനസ്സിൽ ഉടലെടുത്ത കഥാപാത്രം ആണ് അഞ്ചു കണ്ണൻ..

ഈ അഞ്ചു കണ്ണൻ കാരണം എത്ര ദിവസ്സങ്ങളാണ് ഞങ്ങൾ അടങ്ങി ഒതുങ്ങി വീടിനകത്തു ഇരുന്നിരിക്കുന്നത്....

ഇത് തന്നെയാണ് എൻ്റെ മോനോട് ഞാനൊന്നു പ്രയോഗിച്ചത്...

അവനും ആങ്ങളയുടെ മക്കളും എന്ത് ചെയ്താലും റോഡിൽ നിന്നും വീട്ടിൽ കയറില്ല ... എന്നാൽ പിന്നെ ഞാൻ പറഞ്ഞൂ അഞ്ചു കണ്ണൻ പിടിച്ചോണ്ടു പോവുമ്പോൾ പഠിക്കും...

ഉടനെ വന്നൂ മറുപടി .... ഗൂഗിളിൽ അഞ്ചു കണ്ണൻ്റെ  ഫോട്ടോ കാണിക്കൂ ... ബാക്കി പിന്നെ തീരുമാനിക്കാം എന്നൂ...

ഇനി ഇപ്പോൾ ഷൈജ ആൻറ്റിയോട് ചോദിക്കണം വേറെ വല്ല പുതിയ കഥാപാത്രങ്ങളും ഉണ്ടോ എന്നൂ.... ഇതുങ്ങളെ ഒക്കെ പേടിപ്പിക്കണമെങ്കിൽ ഒത്തിരി കഷ്ടപ്പെടേണ്ടി വരും..

ഓരോന്നും ഒന്നിനൊന്നു മെച്ചമാണ് റയാൻ (7 വയസ്സ്), ജൊഹാൻ (ആറു  വയസ്സ്) , രോഹൻ (അഞ്ചു വയസ്സ്).. പിന്നെ കുഞ്ഞു കാന്താരി ഇസ വാവ (11 മാസം)..

ഗൂഗിൾ അമ്മായിക്ക് എൻ്റെ പ്രണാമം ....

നിങ്ങളുടെ ഒക്കെ ഓർമ്മകളിലും ഒരു പക്ഷേ ഇങ്ങനെയുള്ള ഒരു പേടിപ്പെടുത്തുന്ന കഥാപാത്രം ഉണ്ടാവുമല്ലോ....
Ammayiyude Kuttikurumbanmmar

Amma's Johan

Ammayiyude pokkirikal

Chettanmmar with Esa Vava




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC